ഭരണമുന്നണിയിലെ ഭൂംജയ്തായ് പാര്‍ട്ടി കുറേ കാലമായി ആവശ്യപ്പെടുന്ന പദ്ധതിക്കാണ് ഇപ്പോള്‍ അന്തിമ രൂപം നല്‍കിയിരിക്കുന്നത്. 1930വരെ വേദനസംഹാരിയായും തളര്‍ച്ചയ്ക്കുള്ള മരുന്നായും തായ്ലന്ഡില് കഞ്ചാവ് ഉപയോഗിച്ചിരുന്നു
ഷിറിന്റെ സംസ്കാരച്ചടങ്ങിനിടെ നടന്ന ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമത്തെ അപലപിച്ച് യുഎസ് രംഗത്തെത്തി. ഇസ്രായേല്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ ദുഖമുണ്ടാക്കിയെന്നും ഇസ്രായേല്‍ പലസ്തീന് പ്രതിനിധികളുമായി സംസാരിച്ച് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ത്തവയുമായി ബന്ധപ്പെട്ട് നടത്തിയ പഠനം ഞെട്ടിക്കുന്നതായിരുന്നു. അതിനാലാണ് സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്കാന് ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി ഏഞ്ചല റോഡ്രിഗസ് പറഞ്ഞു
ഫലസ്തീന് ജനത അനുഭവിക്കുന്ന കാര്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്പില് തുറന്നു കാണിച്ച മാധ്യമ പ്രവര്‍ത്തകയായിരുന്നു ഷിറിൻ അബൂ ആഖില. ഇസ്രയേലിനെ പ്രതികൂട്ടിലാക്കുന്ന വാര്‍ത്തകള്‍ പുറത്തുവിടുന്ന ഷിറിൻ അബൂ അഖ്ലയുടെ രീതി സൈന്യത്തെ ചൊടുപ്പിച്ചിരുന്നുവെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെ 150 മീറ്ററിനുള്ളില്‍ വെച്ചാണ് തലക്ക് വെടിവെച്ചതെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാറി നില്ക്കണമെന്നോ റിപ്പോര്‍ട്ടിംഗ് അവസാനിപ്പിക്കണമെന്നോ സൈന്യം ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ല. മാധ്യമപ്രവര്‍ത്തകരെ തന്നെയാണ് സൈന്യം ലക്ഷ്യമിട്ടത്.
അഫ്ഗാനിസ്ഥാന് സാമ്പത്തിക തകർച്ചയുടെ വക്കിലാണ്. ഭക്ഷ്യ വസ്തുക്കളുടെ വില കയറ്റവും പ്രാദേശിക കറൻസി എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും യു എന്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 34 പ്രാവിശ്യകളാണ് ഉള്ളത്. ഇതില്‍ 25 പ്രവിശ്യകളില്‍ ശിശു മരണ നിരക്കും പോഷകാഹാരക്കുറവും വളരെ കൂടുതലാണ്.
ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ‘ഫ്യൂചര്‍ ഓഫ് ദ കാര്‍’ കോണ്ഫറന്സില്പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ട്വിറ്റര്‍ വഴി സന്ദേശങ്ങള്‍ പങ്കുവെച്ചുവെന്നും അക്രമത്തിന് ആഹ്വാനം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ അക്കൌണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനുഷ്യാവകാശങ്ങളാണ് താലിബാന് നിഷേധിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ ലോക നേതാക്കള്‍ തയ്യാറാകണമെന്നും മലാല ആവശ്യപ്പെട്ടു. അധികാരത്തില്‍ എത്തിയപ്പോള്‍ സുരക്ഷയും വിദ്യാഭ്യാസവും ജോലിയും സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്ത താലിബാന് ഇപ്പോള്‍ ഇതിലെല്ലാം പിന്തിരിപ്പന് നയങ്ങളാണ് സ്വീകരിക്കുന്നത്.
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടത്തിയ സമരക്കാരെ മഹിന്ദ രജപക്സെയുടെ അനുയായികള്‍ അതിക്രമിക്കുകയും സമര പന്തല്‍ അടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൊളംബോയില്‍ കര്‍ഫ്യൂം പ്രഖ്യാപിച്ചിരുന്നു. മഹിന്ദ രജപക്സെയുടെ ഭരണത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോഴും നടക്കുന്നത്.
രാജ്യത്ത് കൊവിഡ് മൂലം 30,369 പേർ മരിച്ചെന്നും 15 ലക്ഷം പേർക്ക് രോഗം ബാധിച്ചെന്നുമെന്നാണ് സര്‍ക്കാര്‍ കണക്കില്‍ നിന്നും വ്യക്തമാകുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 8 മടങ്ങ് മരണമാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കില്‍ നിന്നും വ്യക്തമാകുന്നത്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. കണക്കുകള്‍ ശേഖരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ വെബ് സൈറ്റിന് ചിലപ്പോള്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വീറ്ററിന്റെ മുന്‍ മേധാവി ജാക്ക് ഡോർസിയടക്കമുള്ളവരെ പ്രതികളാക്കിയാണ് ട്രംപ് കോടതിയില്‍ ഹര്‍ജി സമീപിച്ചത്. എന്നാല്‍ ട്വീറ്ററിന്റെ നയം അനുസരിച്ച് സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കത്തെയും തെറ്റായ സന്ദേശങ്ങള്‍ പങ്കുവെക്കുന്ന അക്കൌണ്ടുകളും നിരോധിക്കാന്‍ സാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15-നാണ് താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചടക്കിയത്. താലിബാന് ഭരണമേറ്റെടുത്തതിനുശേഷം രാജ്യത്ത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്