നഗരത്തിലെ പരസിദ്ധമായ കത്തീഡ്രല്‍ അടക്കം നിലംപരിശായി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നഗരം പൂര്‍ണ്ണമായും അടച്ചിട്ടതായിരുന്നു. ഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നവരും സാമൂഹിക അകലം പാലിക്കണമെന്ന് ക്രൊയേഷ്യയുടെ ആഭ്യന്തര മന്ത്രി ഡാവോർ ബോസിനോവിച്ച് പറഞ്ഞു.
ഈ മാസം ആദ്യംമുതല്‍ തുടരെതുടരെ പല പരീക്ഷണങ്ങളും അവര്‍ നടത്തിവരികയാണ്. ആണവ, മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങിവരാന്‍ ഉത്തര കൊറിയയോട് യുഎസും ചൈനയും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷണങ്ങള്‍ തുടരുന്നത്.
ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേണൽ, വാഷിംഗ്ടൺ പോസ്റ്റ് എന്നീ പത്രങ്ങളിൽ ജോലി ചെയ്യുന്ന യുഎസ് മാധ്യമപ്രവർത്തകർ 2020 അവസാനിക്കുന്നതിന് മുമ്പ് അവരുടെ പ്രസ് കാർഡുകൾ തിരികെ നൽകണമെന്ന് ബീജിംഗ് ആവശ്യപ്പെടുന്നത്.
സംസ്ഥാന ഗവർണർമാർ ആവശ്യപ്പെട്ടാൽ വൈറസ് ഹോട്ട് സോണുകളിൽ ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിക്കാൻ വൈറ്റ് ഹൌസ് യുഎസ് സൈന്യത്തോട് ആവശ്യപ്പെടുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. അല്ലെങ്കിൽ നിലവിലുള്ള ആശുപത്രികൾ വിപുലീകരിക്കാൻ സഹായിക്കുകയും ചെയ്യും.
സ്വിറ്റ്സര്‍ലന്‍ഡില്‍ ഇതുവരെ 19- പേരാണ് കൊറോണ മൂലം ,മരണപ്പെട്ടത്. 235- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ ദീർഘകാലമായി യൂറോപ്പില്‍ താമസിക്കുന്നവര്‍, യൂറോപ്യൻ യൂണിയൻ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകര്‍ എന്നിവരെ വിളക്കില്‍ നിന്നും ഒഴിവാക്കുമെന്നും ഉർസുല വ്യക്തമാക്കി. കുറഞ്ഞത് 30 ദിവസമെങ്കിലും നടപടികൾ നീണ്ടുനില്‍ക്കുമെന്നാണ് സൂചന.
എന്നാല്‍, കഞ്ചാവിന്‍റെ അമിതമായ ഉപയോഗം മൂലം മനോനില തെറ്റിയതിനാലാണ് അയാള്‍ ഈ ക്രൂരകൃത്യം ചെയ്തത് എന്നായിരുന്നു' അഭിഭാഷകരുടെ വാദം. ആക്രമണത്തിന് ശേഷം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ രക്തത്തില്‍ കഞ്ചാവിന്‍റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു.
ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,747 ആയി ഉയർന്നതായി സിവിൽ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 368 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൈനയില്‍ നിന്നാണ് പുതിയ കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളാണ് കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത് ഇറ്റലിയിലാണ്.
റാഖിന്റെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാന്‍ സർക്കാരിനെ സഹായിക്കുകയാണ് വേണ്ടത്. അല്ലാതെ, പ്രോക്സി യുദ്ധം നടത്തുകയല്ല. വെറുതെ ഐസിസിന് വഴിമരുന്നിട്ടു കൊടുക്കരുത്.
അടുത്ത എട്ട് ആഴ്ച വളരെ നിർണായകമാണെന്നു' പറഞ്ഞ ട്രംപ് അതിനുള്ളില്‍ വൈറസിനെ കെട്ടുകെട്ടിക്കാനാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. അടിയന്തിര ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ എല്ലാ യുഎസ് സംസ്ഥാനങ്ങളോടും ട്രംപ് ആഹ്വാനം ചെയ്തു.
പരിശോധനാഫലം വരുന്നതുവരെ ഇരുവരും വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.