മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഡോറിസ് നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. അടുത്തിടെ പ്രധാനമന്ത്രി ബോറിസ് ജോൺസണൊപ്പം ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
വുഹാനില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ച ഹുബൈ പ്രവിശ്യയില്‍ ഇന്നലെ 17- കേസുകള്‍ മാത്രമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടേക്കുള്ള യാത്ര വിലക്കുകള്‍ ഭാഗികമായി പിന്‍വലിച്ചു
ആക്രമണം രൂക്ഷമായതോടെ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആയിരക്കണക്കിന് അധ്യാപകർ തസ്തികകളിൽ നിന്ന് രാജിവെച്ച് പുറത്തുപോയി.
പരാഗ്വയന്‍ പാസ്പോട്ടുമായി പിടിയിലായ ലോകോത്തര ഫുട്ബോള്‍ താരം റൊണാൾഡീഞ്ഞോയേയും സഹോദരന്‍ റോബര്‍ട്ടോയേയും കരുതല്‍ തടങ്കലില്‍ വെക്കാന്‍ പരാഗ്വയന്‍ കോടതി ഉത്തരവിട്ടു.
സിവിൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ കണക്കനുസരിച്ച് മൊത്തം രോഗികളുടെ എണ്ണം 5,883-ൽ നിന്ന് 25% വര്‍ധിച്ച് 7,375 ആയി.
സ്കൂളുകളടക്കം മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളും, ജിമ്മുകളും, റിസോര്‍ട്ടുകളും അടക്കം ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകൽ, നിർബന്ധിച്ച് പിടിച്ചു കൊണ്ടുപോകള്‍, പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങി പല ആരോപണങ്ങളിലും കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി.
സ്വകാര്യ ഹോട്ടല്‍ ശൃംഖല സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പരാഗ്വയില്‍ എത്തിയതായിരുന്നു ഇരുവരും. ആരാധകരുമായുള്ള സംവാദ പരിപാടിക്ക് ശേഷം ബുധനാഴ്ച രാത്രിയോടെ ഹോട്ടലില്‍ വെച്ചാണ് ഇവരെ അറസ്റ്റു ചെയ്തത്.
എന്നാല്‍ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോർണിയയിലടക്കം ബാക്കിയുള്ള 5-ലും സാൻഡേഴ്സ് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്താകമാനം 92,000 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നും, ഇതുവരെ 3,110 പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന .
സ്വവർഗ വിവാഹത്തേയും ഭിന്ന ലിംഗ വിവാഹത്തേയും പാടേ തള്ളിക്കളഞ്ഞുകൊണ്ടുള്ള യാഥാസ്ഥിതിക വിവാഹ സങ്കല്‍പ്പമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.
ഒരു ഫുട്ബോൾ മത്സരത്തിനിടെ ഒരു മോട്ടോർ സൈക്കിൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.