പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന് പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗെയുമായി പ്രത്യക്ഷത്തില്‍ തന്നെ ഇടഞ്ഞ പുട്ടിന് രഹസ്യാന്വേഷണ വിഭാഗം മേധാവിയായ നാരിഷ്കിനെ പരസ്യമായി ശകാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വളരെ നിസാരമായി കൈകാര്യം ചെയ്തവസാനിപ്പിക്കാമായിരുന്ന യുക്രൈന് യുദ്ധം ഈ വിധത്തില്‍ നീട്ടിക്കൊണ്ടുപോയി റഷ്യക്ക് പരിക്കേല്‍ക്കുന്നതിലേക്ക് എത്തിച്ചത് ഇത്തരക്കാരുടെ വീഴ്ച്ചയാണ് എന്ന വിലയിരുത്തലാണ് പുട്ടിനുള്ളത്
ഇസ്രയേലി ഫുഡ്-ടെക് കമ്പനിയായ അലെഫ് ഫാംസിന്റെ ടെക്നോളജി പ്രകാരമാണ് പശുക്കളുടെ കോശങ്ങളെ അടിസ്ഥാനമാക്കി ലാബിൽ കൃത്രിമ മാംസം നിർമിക്കുന്നത്
പനാമ പേപ്പേഴ്സ് കേസിൽ 2017 ജൂലൈയിലാണ് സുപ്രീം കോടതി അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നിരവധി അഴിമതി കേസുകള്‍ ആരോപിക്കുകയും ജയിലില്‍ അടക്കുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പുതിയ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പ്. ഷഹബാസ് ഷെരീഫാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.
അവിശ്വാസപ്രമേയം പാസായി മിനിറ്റുകൾക്കകം ഇമ്രാൻ ഔദ്യോഗിക വസതി ഒഴിഞ്ഞു. അദ്ദേഹമിപ്പോള്‍ വീട്ടു തടങ്കലിൽ ആണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
അക്കാദമിയുടെ തീരുമാനം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നാണ് വില്‍ സ്മിത്ത് പ്രതികരിച്ചത്. വില്‍ സ്മിത്തിന്റെ ഭാര്യയും നടിയും ഗായികയുമായ ജാദ പിങ്കറ്റിന്റെ രോഗാവസ്ഥയെ കളിയാക്കിക്കൊണ്ട് ക്രിസ് റോക്ക് സംസാരിച്ചതാണ് വില്‍ സ്മിത്തിനെ പ്രേകോപിപ്പിച്ചത്. തുടര്‍ന്ന് വില്‍ സ്മിത് ഓസ്ക്കാര്‍ വേദിയിലേക്ക് കടന്നു ചെല്ലുകയും ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു.
കറുത്ത വംശജര്‍ നേരിടുന്ന പ്രശ്നങ്ങള്‍, കോടതിയിലെ വൈവിധ്യത്തിന്റെയും പ്രാതിനിധ്യത്തിന്റെയും അഭാവം, എന്നീ കാര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് ജോ ബൈഡന് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരമൊരു തീരുമാനം കൈകൊള്ളുന്നതിന്റെ ആവശ്യകതയെപ്പറ്റി വ്യക്തമാക്കിയത്.
രാജ്യത്ത് കടുത്ത ഭരണ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്ജിമാരും ഉള്‍പ്പെട്ട ബെഞ്ച് വാദം കേള്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സുപ്രീംകോടതി തള്ളുകയും പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കുകയുമായിരുന്നു
ഫറ ഖാനും അവരുടെ ഭര്‍ത്താവും രാജ്യം വിട്ടതിന് പിന്നാലെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഫറ ഖാന് രാജ്യം വിട്ടത് 68 ലക്ഷം വില വരുന്ന ബാഗുമായാണ് രാജ്യം വിട്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഫറ ദുബായിലേക്ക് പോയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഫറയുടെ ഭർത്താവ് അഹ്സാൻ ജമിൽ ഗുജ്ജർ നേരത്തെ തന്നെ അമേരിക്കയിലേക്കു പോയിരുന്നു
രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടര്‍ന്ന് 40 എം പിമാര്‍ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചിരുന്നു. ഈ എം പിമാര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാവി തുലാസിലായതോടെ പുതുതായി അധികാരമേറ്റ ധനകാര്യ വകുപ്പ് മന്ത്രി അനില്‍ സാബ്രി 24 മണിക്കൂറിനകം രാജിവെച്ചു.
പിന്തുണ പിന്‍വലിച്ച എം പി മാര്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാവി തുലാസിലായതോടെ പുതുതായി അധികാരമേറ്റ ധനകാര്യ വകുപ്പ് മന്ത്രി അനില്‍ സാബ്രി 24 മണിക്കൂറിനകം രാജിവെച്ചു
ഇതിനെതിരെയാണ് റാണ അയൂബ് കോടതിയെ സമീപിച്ചത്. അതേസമയം, റാണ അയൂബിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരുന്നു. റാണ അയൂബിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അനധികൃതമായ വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നും യു എന്‍ ആവശ്യപ്പെട്ടിരുന്നു.