ജനിതകമാറ്റം വന്ന കൊവിഡിന്റെ യുകെ വകഭേദം അമേരിക്കയെ സാരമായി ബാധിക്കുമെന്ന് വിദഗ്ദര്‍. മാര്‍ച്ച് അവസാനത്തോടെ അമേരിക്കയില്‍ രോഗം കൂടുതല്‍ പ്രബലമാകുമെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ആന്റണി ഫൗസി പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് അസ്ട്രാസെനക വാക്‌സിന്‍ സ്വീകരിക്കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍. ഒന്‍പത് ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാനും വാക്‌സിന്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു
ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്റെ ഭാര്യയെ ഒരു വര്‍ഷമായി പൊതുവേദികളില്‍ കാണാനില്ലെന്ന് മാധ്യമങ്ങള്‍.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് മുപ്പത് ലക്ഷം ഡോസ് 'അസ്ട്രാസെനക വാക്‌സിന്‍' വാങ്ങുമെന്ന് ശ്രീലങ്കന്‍ ഭരണകൂടം.
മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രൂസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന് കൊവിഡ് സ്ഥിരീകരിച്ചു
നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. കാവൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് നീക്കിയതായി ചെയര്‍മാന്‍ പ്രചണ്ഡയെ പിന്തുണക്കുന്ന വക്താവ് നാരായണ്‍കാജി ശ്രേഷ്ഠ അറിയിച്ചു
വരും ദിവസങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്‍ ലഭ്യമാകുന്നതുവരെ വിദേശ വാക്‌സിനുകള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് റുഹാനി പറഞ്ഞു
ആര്‍.എസ്.എസുമയും ബി.ജെ.പിയുമായും ബന്ധമുണ്ടെന്ന കാരണത്താല്‍ രണ്ട് ഇന്ത്യന്‍ വംശജരേ ഉന്നതപദവികള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു.
ഇംഗ്ലണ്ടില്‍ അറുപത് വയസിനു മുകളില്‍ പ്രായമുളള ആയിരം പേരേ എടുത്താല്‍ യഥാര്‍ത്ഥ കൊറോണ വൈറസ് പത്തുപേരുടെ ജീവനെടുക്കും എന്നാല്‍ പുതിയ വൈറസ് 13,14 പേരുടെ ജീവനെടുക്കാന്‍ ശേഷിയുളളതാണെന്ന് ഇംഗ്ലണ്ടിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലന്‍സ് പറഞ്ഞു.
സ്വന്തം സ്ഥലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സാധാരണവും സ്വാഭാവികവുമാണ്. ഇത് പൂര്‍ണമായും പരമാധികാരത്തിന്റെ കാര്യമാണെന്നും ചൈന അറിയിച്ചു.
കൊവിഡിനെതിരായ പോരാട്ടത്തിന് പ്രഥമ പരിഗണന നല്‍കുന്ന ഉത്തരവുകളില്‍ ഒപ്പു വെച്ച് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്‍. പരിശോധന കുത്തനെ ഉയര്‍ത്താനും, വാക്സിന്‍ വിതരണം ത്വരിതപ്പെടുത്താനും അദ്ദേഹം നിര്‍ദേശം നല്‍കി
സിംബാബ്‌വെ വിദേശകാര്യമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. സിബുസിസൊ ബുസി മായോ മരിച്ചത്. 58 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിച്ച് സിംബാബ്‌വെയിൽ നേരത്തെയും രണ്ട് മന്ത്രിമാർ മരിച്ചിരുന്നു