കൊവിഡ് ചെറിയ ഒരു പനി മാത്രമാണെന്നതടക്കമുള്ള ബോള്‍സനാരോയുടെ ശാസ്ത്രീയ വിരുദ്ധമായ നിലപാടുകളില്‍ പ്രതിഷേധിച്ച് കൊണ്ട് രണ്ട് ആരോഗ്യ മന്ത്രിമാര്‍ രാജി വച്ചിരുന്നു. ക്യാബിനെറ്റിലെ മറ്റുള്ളവര്‍ ആരോഗ്യ വകുപ്പ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് സൈനിക ജനറലിനെ അദ്ദേഹം ആരോഗ്യ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുന്നത്.
ഇസ്രയേലിനെ തൃപ്തിപ്പെടുത്തുന്നതിനായി 300ലധികം പിശകുകൾ ഉള്ള വിശുദ്ധ ഖുർആനിന്റെ ഹീബ്രു വിവർത്തനം സൗദി അറേബ്യന്‍ അധികൃതർ അംഗീകരിച്ചു.
ബുധനാഴ്ച രാവിലെ അലബാമയിലെ ഗൾഫ് ഷോർസിൽ കരതൊട്ട സാലി ചുഴലിക്കാറ്റ് അമേരിക്കയിൽ വൻ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നു.
ഭരണകൂടത്തിനെതിരായ എതിര്‍ ശബ്ദങ്ങള്‍ നിശബ്ദമാക്കാനായി മഡുറോയും അദ്ദേഹത്തിന്റെ ആഭ്യന്തര, പ്രതിരോധ മന്ത്രിമാരും കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്തതിനുള്ള വ്യക്തമായ തെളിവുകള്‍ തങ്ങളുടെ റിപ്പോര്‍ട്ടിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സേനയിൽ ചേരാനുള്ള അവകാശം 2000ത്തിൽ ലഭിച്ചിരുന്നെങ്കിലും സേന പദവികളെല്ലാം പുരുഷ നാമധേയങ്ങളായിത്തന്നെ തുടരുകയാണ്. സേനയിലെ വനിതാ ക്യാപ്റ്റന്മാരെ 'മിസ്സിസ് ക്യാപ്റ്റൻ' എന്ന് അർത്ഥം വരുന്ന 'ഫ്രാ ഹൗപ്മാൻ' എന്നായിരുന്നു അഭിസംബോധന ചെയ്യാറ്.
യോഷിഹിഡെ സുഗ പുതിയ ജപ്പാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അനാരോഗ്യത്തെ തുടര്‍ന്ന് ഷിന്‍സോ ആബെ രാജിവച്ചതിനെ തുടര്‍ന്നാണ് ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായ സുഗ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.
2030ഓടെ പൂര്‍ണ്ണമായും കാർബൺ ന്യൂട്രലാകുക എന്നതാണ് ഫേസ്ബുക്കിന്റെ ലക്‌ഷ്യം . ഇതിനായി കാർബൺ നീക്കംചെയ്യാനുള്ള സാങ്കേതികവിദ്യയുടെ വികാസത്തിനും അത് നടപ്പില്‍ വരുത്തുന്നതിനും തങ്ങള്‍ കഴിയുന്നത്ര പരിശ്രമിക്കുമെന്നും ഫേസ്ബുക്ക് പറയുന്നു.
റെക്കോര്‍ഡുചെയ്ത സ്വന്തം വാക്കുകള്‍ക്ക് തന്നെ പരസ്പര വിരുദ്ധമായാണ് ട്രംപ് പ്രതികരിച്ചത്. തുടര്‍ന്ന് ചര്‍ച്ചയില്‍ വീണ്ടും അദ്ദേഹം പകര്‍ച്ചവ്യാധിയെ നിസ്സാരവല്‍കരിച്ചു.
കശ്മീര്‍ തങ്ങളുടെ ഭാഗമാക്കി ചിത്രീകരിക്കുന്ന മാപ്പ് പാകിസ്താന്‍ പ്രതിനിധി യോഗത്തില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിയത്. റഷ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആണ് ഇറങ്ങിപ്പോയത്.
പലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് ഇതുവരെ അറബ് രാജ്യങ്ങള്‍ സ്വീകരിച്ച പൊതു നിലപാട് തുടര്‍ന്നും കൈക്കൊള്ളുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കും മുമ്പ് 2002ലെ അറബ് സമാധാന ഉടമ്പടി പാലിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് ബാധ്യതയുണ്ട്.
ടിക് ടോക് അമേരിക്കയിലെ ഉടമസ്ഥാവകാശം എറ്റെടുക്കാമെന്ന മൈക്രോസോഫ്റ്റിന്റെ നിര്‍ദ്ദേശം മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് നിരസിച്ചതിനെത്തുടര്‍ന്നാണ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്‍ ഈ കാര്യം സ്ഥിരീകരിച്ചത്.
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ നെതന്യാഹു സമ്പൂര്‍ണ്ണ പരാജയമാണെന്ന് ആരോപിച്ചുകൊണ്ട് ഇസ്രായേലില്‍ ശക്തമായ ബഹുജന പ്രക്ഷോഭം നടക്കുകയാണ്. പ്രധാനമന്ത്രി രാജിവയ്ക്കാണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.