ദൃസാക്ഷികള്‍ ഭയന്നുപിന്മാറിയില്ലായിരുന്നു എങ്കില്‍ ഏതെങ്കിലും സെന്‍ട്രല്‍ ജയിലില്‍ ഉണ്ട തിന്ന് കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് പിണറായി വിജയനെന്നും അദ്ദേഹം ഒരു ഗ്ലോറിഫൈഡ് കൊടിസുനി മാത്രമാണെന്നും കെ സുധാകരന് പറഞ്ഞു.
സിപിഐഎമ്മും ബിജെപിയും ധാരണയിലാണെന്ന് രാഹുൽ ഗാന്ധിക്ക് ശരിക്കും അഭിപ്രായമുണ്ടോ? ഇന്ത്യയിലെ പ്രതിപക്ഷത്തെ വലിയ കക്ഷിയുടെ - അതിൽനിന്ന് അനേകം നേതാക്കളും പ്രവർത്തകരും ബിജെപി ഉൾപ്പെടെയുള്ളപാർട്ടികളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണെന്നത് മറ്റൊരുകാര്യം - നേതാവായ കോൺഗ്രസ്സിന്റെ ഹൈക്കമാൻഡ് എന്ന ഉത്തരവാദിത്തത്തോടെ വേണം രാഹുൽ ഗാന്ധി സംസാരിക്കാൻ.
ശ്രദ്ധ തിരിക്കലിന്റെ രണ്ടാം ഘട്ടമായി സോളാര്‍ കേസ് വിവാദ നായികയെ രംഗത്തിറക്കിയിട്ടുണ്ട്, അടുത്ത ഘട്ടത്തില്‍ ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് പുകമറ സൃഷ്ടിക്കുകയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്
ഫാഷിസം അതിന്റെ ആദ്യശത്രുക്കള്‍ എന്ന നിലയില്‍ എഴുത്തുകാരെയും കലാകാരന്മാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും ഇതര ബുദ്ധിജീവികളെയും വേട്ടയാടുകയാണ്.
മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് , എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല. ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും
തലശേരിയില്‍ കാരായിമാരുടെ നേതൃത്വത്തില്‍ ഫസലിനെ കൊന്ന് രക്തത്തുളളികള്‍ ടവലിലാക്കി ആര്‍എസ്എസുകാരന്റെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ച് കൊലപാതകം വഴിതിരിച്ചുവിടാന്‍ ശ്രമിച്ച സിപിഎമ്മുകാര്‍ ഇതല്ല, ഇതിനപ്പുറവും ചെയ്യുമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല
പ്രതിരോധ പ്രവര്‍ത്തനമല്ല, അഴിമതിയാണ് നടത്തിയതെന്ന് പണ്ടേ വ്യക്തമായതാണ്. വോട്ടുചെയ്ത് അധികാരത്തിലെത്തിയ സ്വന്തം ജനതയെ കണക്കുപറഞ്ഞ് വില്‍ക്കാനിറങ്ങിയ മുഖ്യമന്ത്രി ഒരുനിമിഷംപോലും ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല
'പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാ ശൈലിയില്‍ ആക്രോശിച്ചാല്‍ സിപിഎമ്മിന്റെ പുതുതലമുറ എം എല്‍ എമാര്‍ക്കുപോലും ചിരി വരും. ഉപദേശികളില്‍ വിവരമുളളവരുണ്ടെങ്കില് അവരോട് ചോദിച്ച് ഉത്തരം എഴുതി തയാറാക്കി നിയമസഭയില്‍ വരിക,
വേട്ടയാടപ്പെടുന്നത് സ്ത്രീയായത് കൊണ്ട് ഏതറ്റം വരെയും ആകാമെന്നത് വ്യാമോഹമാണ്. കേരളത്തിൽ നടന്നിട്ടുള്ള വിവാദങ്ങളിൽ സ്ത്രീകൾ ഉൾപെട്ടാൽ അത് ഒരു പ്രത്യേക ഹരത്തോടെ ചർച്ചചെയ്യപെടും. ഇനി വിവാദത്തിന്റെ ഒരു വശത്ത് ഇടതുപക്ഷത്തുള്ള ഏതെങ്കിലും സ്ത്രീ ഉണ്ടെങ്കിൽ ആ ഹരം അതിന്റെ മൂർദ്ധന്യത്തിൽ എത്തും. നിഷ്പക്ഷരെന്നും പുരോഗമനവാദികളെന്നും
തെറ്റുകൾക്കെതിരെ വിമർശനം ഉണ്ടായിരിക്കണം. അതില്ലാതെയാകുമ്പോഴാണ് ഏകാധിപതികൾ വളരുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്നും തിരുത്തൽ ശക്തികളുണ്ടായിരുന്നു. ബഹുമാന്യരായ എം.വി.രാഘവനും കെ.ആർ.ഗൗരിയമ്മയടക്കമുള്ള മൺമറഞ്ഞ നേതാക്കളും നല്ലകാര്യങ്ങളുടെ അനുകൂലികളായിരുന്ന പോലെ തെറ്റുകൾക്കെതിരെ എതിർ ശബ്ദങ്ങളുമായിരുന്നു.
അതുപോലെ ഭൂമിശാസ്ത്രപരമായി ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്നതിനായി ഉണ്ടായിവന്ന ഒരു പദമാണെങ്കിലും ഇന്നത്തെ നിലയിൽ 'ഹിന്ദു' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കോടിക്കണക്കിനാളുകൾ വിശ്വസിക്കുന്ന ഒരു മതത്തെയാണ്
ഏതു മതത്തിൻ്റെ പേരിലായാലും വർഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മൾ ഉറച്ചു തീരുമാനിക്കേണ്ട സന്ദർഭമാണിത്. ഒരു വർഗീയവാദത്തിനുള്ള മറുപടി മറ്റൊരു വർഗീയവാദമല്ല, മറിച്ച്, മതനിരപേക്ഷതയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സർവ മതവിശ്വാസികളും ഒന്നിച്ച് അണിനിരക്കണം.