രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും ഉൾക്കൊള്ളൽ ജനാധിപത്യ കാഴ്ച്ചപ്പാടും ഉൾകൊള്ളൽ വികസനവും ത്വരിതപ്പെടുത്തുന്ന സാമൂഹിക നീതി സങ്കല്പവും ഈ വിദ്യാഭ്യാസ പദ്ധതിക്കില്ല. ഫെഡറൽ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുന്ന സമീപനങ്ങൾക്കു പകരമായി സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നു കയറുന്നതും ഓട്ടോണമിയെ പുറം തള്ളുന്ന കേന്ദ്രികരണവും സമഗ്രാധിപത്യം ലക്ഷ്യം വയ്ക്കുന്ന ബോധനക്രമവുമാണ് ലക്ഷ്യമിടുന്നത്
അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ വരുന്ന നാലഞ്ച് വർഷങ്ങൾ കൊണ്ട് രാജ്യം പ്രാകൃതമായ പിന്നോക്കാവസ്ഥയിലേക്കു പോയേക്കും. പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര സർക്കാർ അംഗീകരിച്ചതുപോലെ നടപ്പിലാവുകയാണെങ്കിൽ നമ്മുടെ രാജ്യം ഇതുവരെ നേടിയതും, നിലനില്കുന്നതുമായ എല്ലാ പുരോഗതികളും ഇല്ലാതാകും.