ഏഷ്യാനെറ്റ് വ്യാജവാര്‍ത്തയുടെ നിജസ്ഥിതി എന്ത് എന്നുള്ളതല്ല ഇവിടെ വിഷയം. അങ്ങിനെയൊരു കേസുണ്ടായാലും ഇല്ലെങ്കിലും അത്തരത്തില്‍ ഒരു വാര്‍ത്ത പടയ്ക്കാമോ എന്നതാണ്. തെളിവില്ലെങ്കില്‍ തൊണ്ടിയുണ്ടാക്കുന്ന പരിപാടി പൊലീസിലുണ്ട്. 'എസ് കത്തി'യൊന്നും മറക്കാറായിട്ടില്ല. എന്നാല്‍ ജേര്‍ണലിസത്തില്‍ ഒരു ട്രൂ സ്റ്റോറിയെ സബ്സ്റ്റാന്‍ഷ്യെറ്റ് (പിന്തുണയ്ക്കാന്‍) ചെയ്യാന്‍ കൃത്രിമമായി ഒരു ബൈറ്റോ ഫൈറ്റോ ക്രിയേറ്റ് ചെയ്യാന്‍ പാടുണ്ടോ? ഇല്ല
പരസ്യങ്ങളില്‍ കാണുന്നതുപോലെ ഏതെങ്കിലും ഒരു ബ്രാന്‍ഡ്, വന്‍ പരസ്യവാചകവുമായി പുറത്തിറക്കുന്ന പാഡ് ധരിച്ചതുകൊണ്ട് മാത്രം ആര്‍ത്തവ ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പൂമ്പാറ്റകളെപ്പോലെ പറന്നുനടക്കാനും മുതിര്‍ന്നവര്‍ക്ക് നൃത്തം ചെയ്യാനും കഴിയില്ല. ആ ദിവസങ്ങളില്‍ സ്ത്രീകള്‍
എന്നെ സംബന്ധിച്ച് KLF പ്രത്യേകിച്ചൊരു ആവേശവും ഉണ്ടാക്കുന്നില്ല. അത് അതിന്റെ ക്യൂറേഷൻ ( അഥവാ അതിന്റെ അഭാവം ) എന്നെ നിരാശപ്പെടുത്തുന്നതിനാലാണ്. അതിനാൽ ഇത്തവണയടക്കം സെഷനുകളിൽ പങ്കെടുക്കാനുള്ള ക്ഷണം സ്നേഹപൂർവം നിരസിക്കുകയാണ് ചെയ്തത്.
യഥാർത്ഥത്തിൽ പുരോഗമന കേരളത്തെ ഞെട്ടിക്കുകയും വ്യാപകമായി ചർച്ചയായി ഉയർന്നു വരേണ്ടിയിരുന്നതുമായ യുവജനക്ഷേമ യുവജനകാര്യ സമിതിയുടെ റിപ്പോർട്ടിനെക്കുറിച്ച് എന്തുകൊണ്ട് ഒരു വിവാദം രൂപപ്പെട്ടില്ല!?
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പ്രഥമമായ സ്ഥാനം കായിക വിദ്യാഭ്യാസത്തിനാണെന്ന കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. ആശു പത്രികളും മെഡിക്കൽ കോളേജുകളും മെഡിക്കൽ ഷാപ്പുകളുമല്ല ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷണം. മറിച്ച് കളിസ്ഥലങ്ങളും കായിക പരിശീലകരും കായികാധ്യാപകരുമാണ്.