അതേസമയം, കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പി. സി. ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുംവഴി പൊലീസ് വാഹനം തട്ടി ഒരാള്‍ക്ക് പരിക്കേറ്റു. മംഗലപുരത്തുവെച്ചാണ് അപകടമുണ്ടായത്. രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ചന്ദവിള സ്വദേശി ബഷീറിനെയാണ് വാഹനമിടിച്ചത്. അദ്ദേഹത്തെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
സോണിയാഗാന്ധിയെ 'സ്നേഹവും കൃപയുമുള്ളവൾ' എന്നാണ് കപിൽ സിബൽ വിശേഷിപ്പിച്ചത്. കോൺഗ്രസുകാരനല്ലാത്ത തനിക്ക് ഭൂതകാലത്തെക്കുറിച്ച് അഭിപ്രായം പറയാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ കപിൽ നവോന്മേഷത്തോടെ ദേശീയ ശക്തിയായി മാറാൻ കോൺഗ്രസിന് കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
സിനിമാ മേഖലയില്‍നിന്ന് ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. നടി ആക്രമിക്കപ്പെട്ട വിഷയം മാത്രമല്ല അടുത്തിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതി വന്നപ്പോഴും എ എം എം എ ശരിയായ നടപടിയെടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഈ മാസം 30 നു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ആദ്യം കേസ് പരിഗണിച്ച കോടതി നിര്‍ദ്ദേശം നല്‍കിയത്. അതിനാല്‍ കേസിന്റെ പുനരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ഇന്ന് അറിയിച്ചു. മറ്റൊരു ബെഞ്ചാണ് സമയ പരിധി അനുവദിച്ചത്.
അനന്തപുരി കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പാലാരിവട്ടത്ത് സമാന രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു
അതേസമയം, അതിജീവിതക്ക് നീതി ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എല്ലാ ഘട്ടങ്ങളിലും നടിയുടെ തീരുമാനം അംഗീകരിച്ചാണ് സര്‍ക്കാര്‍ മുന്പോട്ട് പോയത്. ഇര ആവശ്യപ്പെട്ട പബ്ലിക്ക് പ്രോസിക്യൂട്ടറെയാണ് സര്‍ക്കാര്‍ നിയമിച്ചത്. അതിനാല്‍ അതിജീവിത അനാവിശ്യ ഭയം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടര്‍ വാദം വെള്ളിയാഴ്ച്ചയാണ് നടക്കുക.
തിരുവനന്തപുരത്തെ ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. മുസ്ലീം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍ നിന്ന് ആരും സാധനങ്ങള്‍ വാങ്ങരുതെന്ന് ആവശ്യപ്പെട്ട പി സി ജോര്‍ജ്ജ് മുസ്ലീങ്ങളുടെ ഹോട്ടലുകളില്‍ ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണ് എന്നും പറഞ്ഞിരുന്നു
ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കേണ്ടന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് വേഗത്തിൽ കുറ്റപത്രം സമർപ്പിക്കില്ലെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. നടിയുടെ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയുടെ ഉത്തരവ് വരുന്നതിനനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
തൃക്കാക്കര തെരഞ്ഞെടുപ്പും ഈ കേസും തമ്മില്‍ ഒരു ബന്ധമില്ല. ഇത് രാഷ്ട്രീയമായി കാണേണ്ട വിഷയമല്ല. അതിജീവിത തന്നെയാണ് സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ അതിജീവിതയെ പരസ്യമായി അപമാനിക്കുകയാണ്. സ്വയം പ്രതിരോധിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മുഖ്യമന്ത്രി എപ്പോഴും സ്വീകരിക്കുന്നത്. ഈ കേസിലെന്ന ഒരു കേസിലും വെള്ളം ചേര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും വി ഡി സതീശന് പറഞ്ഞു.
എല്‍ ഡി എഫ് സര്‍ക്കാര്‍ ആയതുകൊണ്ടാണ് കേസില്‍ ഒരു അറസ്റ്റ് ഉണ്ടായത്. യു ഡി എഫ് ആയിരുന്നെങ്കില്‍ അതിന് മുതിരുമായിരുന്നില്ലായിരുന്നുവെന്നും ആലുവയിൽ അന്വേഷിച്ചാൽ പ്രതിയുമായി ആർക്കാണ് ബന്ധം എന്നുള്ളത് വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നടിക്ക് പരാതിയുണ്ടെങ്കില്‍ കോടതിയുടെ മുന്നില്‍ വ്യക്തമാക്കട്ടെ.
പെണ്‍കുട്ടികളെ ഒരു ബാധ്യതയായി കാണരുത്. വിവാഹ കമ്പോളത്തില്‍ വിലപേശി വില്‍ക്കപ്പെടുന്ന വസ്തുവായി സ്ത്രീയെ പരിഗണിക്കപ്പെടുന്നത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുന്നതെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനോടൊപ്പം രാഷ്ട്രത്തിന്റെ സമ്പത്തായി അവരെ മാറ്റിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.