മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കുടുംബ ബന്ധങ്ങളില്‍ തളച്ചിടപ്പെടുന്ന സ്ത്രീ ജീവിതങ്ങളെ വളരെ കൃത്യമായി വരച്ചിടാന്‍ നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷറഫിന് സാധിച്ചു. പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്.
മിടുക്ക് കാണിച്ചിട്ടുണ്ട്. ക്യാമറയോടിപ്പോയി ഒപ്പിയെടുക്കുന്ന ആ ഉപകഥകളെ ഒരു കോമണ്‍ സ്പേസില്‍ ഇതള്‍ വിടര്‍ത്തി അവസാനിപ്പിക്കുക എന്നതാണ് അത്തരം സിനിമകള്‍ ക്ലെെമാക്സില്‍ ചെയ്യുന്നത്. വ്യത്യസ്തമായൊരു ആഖ്യാനത്തിലൂടെ ആ പറ്റേണില്‍ തന്നെ മുന്നോട്ടുപോകുന്ന സിനിമ പക്ഷെ അവസാനിക്കാന്‍ കൂട്ടാക്കുന്നില്ല എന്നതാണ് രോമാഞ്ചത്തെ മുന്‍ചൊന്ന സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്.
സിനിമയുടെ ആദ്യ പോസ്റ്റര്‍ മുതല്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 'അവനെ സംബന്ധിച്ചിടത്തോളം നീതി ഒരു ഭ്രമമാണ്' എന്ന ടാഗ് ലൈന്‍ നല്‍കിയാണ് ആദ്യ പോസ്റ്റര്‍ സിനിമയുടെ പ്രേക്ഷകര്‍ പുറത്തുവിട്ടത്. പോലീസ് വേഷമാണ് മമ്മൂട്ടിയും ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.
കിംഗ് ഖാന്‍ പഴയ ട്രാക്കിലെത്തിയിരിക്കുന്നുവെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ജോൺ എബ്രഹാമും ദീപിക പദുക്കോണും ചിത്രത്തിൽ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ബോളിവുഡിലെ സിനിമകള്‍ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തില്‍ പത്താന്‍റെ ടീസറിന് ലഭിച്ചിരിക്കുന്ന സ്വീകരണം നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
സിസ്റ്റം ഹാങായി കിടക്കുകയാണ്. അതൊന്ന് റെഡിയായിട്ടുവേണം ഗോള്‍ഡ് സിനിമയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍. ഞാന്‍ ഇത് തമാശയായി പറയുന്നതല്ല. ഫൂട്ടേജ് വേറെ ഒരു സിസ്റ്റത്തിലുണ്ട്. അതുകോണ്ട് സിനിമ ഡിലിറ്റായിയെന്ന് ഓര്‍ത്ത് ആരും വിഷമിക്കേണ്ടതില്ല - ലിസ്റ്റിന്‍ ജോസഫ് പറഞ്ഞു.
സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍
ചിത്രത്തില്‍ അസിഫ് അലിയും പ്രധാന കഥാപാത്രത്തെ അവതരിക്കുന്നു. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായി വരുന്ന മഹാവീര്യറില്‍, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾ വളരെ മികച്ച രീതിയിലാണ് കൈകാര്യം ചെയ്തിരിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളിയും, പി. എസ് ഷംനാസും ചേർന്നാണ് സിനിമ നിര്‍മ്മിച്ചത്.
അമേരിക്കൻ പോപ്പ് കൾച്ചർ സിംപലായി വിശേഷിപ്പിക്കപ്പെടുന്ന ബേർട്ട് റൈനോൾഡ്സിനുള്ള ആദരസൂചകമായിട്ടായിരുന്നു റൺവീർ സിംഗ് നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. റൈനോൾഡ്സിന്റെ നഗ്നനായി തറയിൽ കിടക്കുന്ന വിഖ്യാതമായ ഫോട്ടോയും റൺവീർ റീക്രിയേറ്റ് ചെയ്തിരുന്നു. വസ്ത്രമില്ലാതെ ശരീരം പ്രദർശിപ്പിക്കുന്നത് തനിക്ക് വലിയ പ്രശ്നമുള്ള കാര്യമല്ലെന്ന് പറയുന്ന രൺവീർ ആയിരം പേരുടെ മുന്നിൽ നഗ്നനായി നിൽക്കാൻ പറഞ്ഞാലും നില്‍ക്കുമെന്നും എത്ര ഉടുത്തൊരുങ്ങിയാലും നമ്മളെല്ലാവരും നഗ്നരാണെന്നും പറയുന്നു. പേപ്പർ മാഗസിന് വേണ്ടിയാണ് റൺവീർ നഗ്നായ ഫോട്ടോഷൂട്ട് നടത്തിയത്.
സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾക്കു പ്രാധാന്യമുണ്ടാകണം. മേക്കപ് ആര്‍ട്ടിസ്റ്റിന് സിനിമാ സംഘടനയിൽ ആദ്യമായി അംഗത്വം കൊടുത്തതു വിപ്ലവകരമായ മാറ്റമാണെന്നും അപർണ കൂട്ടിച്ചേര്‍ത്തു.
മഹാവീര്യര്‍ ഇന്നലെയാണ് തീയറ്ററുകളിൽ പ്രദര്‍ശനം ആരംഭിച്ചത്. നിവിന്‍ പോളിയും അസിഫ് അലിയുമാണ് ചിത്രത്തില്‍ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായി വരുന്ന മഹാവീര്യറില്‍, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നല്‍കിയിരിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളിയും, പി. എസ് ഷംനാസും ചേർന്നാണ് സിനിമ നിര്‍മ്മിച്ചത്.