International News from Muziriz Post, the definitive source for independent journalism from every corner of the globe.
'തിരികെ വീട്ടിലേക്ക് വരൂ. നിന്നോടും പിതാവിനോടും കണക്ക് തീര്‍ക്കാനുണ്ട്. ഇത്തവണ പിഴവ് പറ്റില്ല' എന്നായിരുന്നു ട്വീറ്റ്.
അവരുടെ അഭാവം ഉത്തരകൊറിയയില്‍ കൊവിഡ് എത്രത്തോളം ഭീതിതമാണ് എന്ന ആശങ്കയാണ് ഉണ്ടാക്കിയതെങ്കില്‍, അവരുടെ തിരിച്ചുവരവ് രാജ്യം കൊവിഡിനെ അതിജീവിച്ചു തുടങ്ങി എന്നതിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു
രണ്ട് ഇംപീച്ച്മെന്റ് നടപടികള്‍ക്കും ചുക്കാന്‍ പിടിച്ചത് സ്പീക്കര്‍ നാന്‍സി പെലോസിയാണ്. ഇംപീച്ച്മെന്റ് ഒഴിവാക്കി ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഭീരുക്കളാണെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റില്‍ മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമായിരുന്നു. പാർലമെന്റ് മന്ദിരത്തിനുനേരെ കലാപകാരികൾ ആക്രമണം നടത്തിയതിന് കാരണക്കാരൻ ട്രംപാണെന്ന ആരോപണമാണ് 5 ദിവസം നീണ്ട കുറ്റവിചാരണയ്ക്ക് ശേഷം സെനറ്റ് തള്ളിയത്.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി രണ്ട് ലക്ഷം കോടി രൂപ ചിലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക്കൻമാർപോലും ഇംപീച്ച്മെന്റ് നടപടിയെ അംഗീകരിച്ചതോടെ 44 എതിരെ 56 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിചാരണ ആരംഭിക്കാന്‍ തീരുമാനമായി. യുഎസ് ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്.
ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചതിനെതിരായ പ്രതിഷേധം രൂക്ഷമാകുകയാണ്. മിലിട്ടറിയുടെ സകല വിലക്കുകളും ലംഘിച്ച് പതിനായിരങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. വിവിധ നഗരങ്ങളിലായി ആയിരക്കണക്കിനാളുകളാണ് ജനാധിപത്യം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ മാര്‍ച്ചുകളില്‍ പങ്കെടുക്കുന്നത്.
2015-ലെ ആണവക്കരാര്‍ അംഗീകരിക്കാതെ ഇറാനെതിരായ ഉപരോധം പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്.
ഏപ്രിലോടുകൂടെ സിറിയയില്‍ വാക്സിന് വിതരണം ആരംഭിക്കുമെന്ന് ലോകാരോഗ്യസംഘടന. വാക്സിന് വിതരണത്തിനായി പ്രത്യേക സംഘങ്ങളെ വിന്യസിക്കും.
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും പ്രതിഷേധ സമരങ്ങള്‍ ജനാധിപത്യത്തില്‍ അസ്വാഭാവികമല്ലെന്നും ഇക്കാര്യം രാജ്യത്തെ പരമോന്നത കോടതി തന്നെ വ്യക്തമാക്കിയതാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് വക്താവ്.
ചൈനയുടെ വാക്സിന് സ്വീകരിച്ച് പാക്കിസ്ഥാന്. ചൈനയില്‍ നിന്ന് ആദ്യഘട്ട സിനോഫോം വാക്സിനുകള്‍ ലഭിച്ചതായി പാക്കിസ്ഥാന് ആരോഗ്യ ഉപദേഷ്ടാവ് ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു
ഹോങ്കോങ്, ടിബറ്റ് തുടങ്ങിയ തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് ചൈന