മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ജര്‍മ്മന്‍ യാത്ര സ്വപ്നം കാണുന്ന ഇന്ത്യന്‍ സഞ്ചാര പ്രേമികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ എംബസി. പുതിയ ഇളവ് അനുസരിച്ച് രാജ്യത്തുടനീളമുള്ള എല്ലാ വിസ അപേക്ഷ കേന്ദ്രങ്ങളിലും അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യാനും ഷെങ്കന്‍ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനും സാധിക്കും
രാജ്യത്തിന്‍റെ വിനോദസഞ്ചാരവും സാമ്പത്തികവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ആണ് ഇന്തോനേഷ്യ സെക്കൻഡ് ഹോം വിസ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. ബാലിയിലേക്കും മറ്റ് വിവിധ സ്ഥലങ്ങളിലേക്കും വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇമിഗ്രേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ പറഞ്ഞു.
പ്രായത്തിന്റെതായ അസ്വസ്ഥതകള്‍ മാത്രമായിരുന്നു പെബിള്‍സിനുണ്ടായിരുന്നതെന്ന് ഉടമസ്ഥരായ ജൂലി ഗ്രിഗറിയും ബോബിയും പറഞ്ഞു. ചിഹുവാഹുവ ഇനത്തില്‍പ്പെടുന്ന ടോബികീത്ത് എന്ന് പേരുളള 21 വയസുകാരന്‍ നായയേക്കാള്‍ പെബിള്‍സിന് പ്രായമുണ്ടെന്ന് മനസിലാക്കിയതോടെയാണ് ജൂലിയും ബോബിയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തത്.
ലോകമെമ്പാടുമുള്ള ഉറുമ്പ് ശാസ്ത്രജ്ഞര്‍ നടത്തിയ 489 പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ മേല്‍പ്പറഞ്ഞ നിഗമനങ്ങളില്‍ എത്തിയത്. സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, പോർച്ചുഗീസ് തുടങ്ങിയ ഭാഷകളില്‍ ഇറങ്ങിയ പഠനങ്ങള്‍പോലും അതില്‍ ഉള്‍പ്പെടുന്നു
സംഗീതം മനുഷ്യനെപ്പോലെ നായ്ക്കളെയും ശാന്തരാക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലുളള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ മനുഷ്യന്റെ ശബ്ദത്തേക്കാള്‍ ശാസ്ത്രീയ സംഗീതം നായ്ക്കളെ ശാന്തരാക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്
കുട്ടികള്‍ക്ക് നല്‍കുന്ന പൊടി മരുന്നുകള്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ മാത്രമേ ലയിപ്പിക്കാന്‍ പാടുള്ളൂ. അതോടൊപ്പം മരുന്നുണ്ടാക്കാന്‍ എടുക്കുന്ന വെള്ളത്തിന്‍റെ അളവിനെക്കുറിച്ച് ഡോക്ടറോട് കൃത്യമായി ചോദിച്ച് മനസിലാക്കുകയും വേണം. ഇൻഹെയ്‌ലറുകളും, നേസൽ സ്‌പ്രേ കളുമൊക്കെ ഉപയോഗിക്കുമ്പോൾ അവയുടെ ഉപയോഗരീതിയും അടങ്ങിയിരിക്കുന്ന മരുന്നിന്‍റെ അളവും കൃത്യമായി മനസ്സിലാക്കണം.
മനോഹരമായ സ്ഥലങ്ങളും ലോകത്തിലെ തന്നെ മികച്ച റസ്റ്റോറന്‍റുകളും റിസോര്‍ട്ടുകളുമാണ് നഗരത്തിന്‍റെ പ്രത്യേകതയെന്നാണ് ദുബായി തെരഞ്ഞെടുത്തവര്‍ അവകാശപ്പെടുന്നത്. അതേസമയം, അവധി ചെലവിടാനായി ഏറ്റവുമധികം പേര്‍ ദുബായിയെ തെരഞ്ഞെടുക്കുമ്പോള്‍, യുഎഇയില്‍ താമസിക്കുന്നവര്‍ ലണ്ടനില്‍ സമയം ചെലവഴിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്.
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് കണ്ടെത്തിയിട്ടുണ്ട്.
ടോമും സാവന്നയും 2015-ലാണ് ലോകംചുറ്റാനിറങ്ങിയത്. ഭൂഖണ്ഡങ്ങളും പര്‍വ്വതങ്ങളും മരുഭൂമികളുമെല്ലാം കണ്ട് അവര്‍ 2022 മെയ് 21-ന് തിരിച്ചെത്തി. അഞ്ചുവര്‍ഷത്തിനുളളില്‍ ലോകംമുഴുവന്‍ ചുറ്റി തിരിച്ച് നാട്ടിലെത്താനാകുമെന്നായിരുന്നു ടോമിന്റെ കണക്കുകൂട്ടല്‍.