മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് സജി ചെറിയാന് മന്ത്രിസ്ഥാനം രാജി വെക്കണോ വേണ്ടയോ എന്നകാര്യത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നാളെ ചേരുന്ന സമ്പൂര്‍ണ സെക്രട്ടറിയേറ്റ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അനൌദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന സൂചന.
കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയിന്മേല്‍ സമ്മര്‍ദം ചെലുത്താനാല്ല അറസ്റ്റെന്നും നിയമ വ്യവസ്ഥയില്‍ നിന്നും പ്രതി ഒളിച്ചോടാതിരിക്കാനാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നതെന്നും കോടതി അറിയിച്ചു. ജഡ്ജിമാരായ ഇന്ദിര ബാനർജി, ജെ.കെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഇതൊന്നുമറിയാതെ ഗോള്‍വാക്കറുടെ പുസ്തകം മാത്രം വായിച്ച്, ആര് എസ് എസിന്റെ ആശയങ്ങള്‍ മാത്രം പഠിച്ചാണ് സജി ചെറിയാന് വരുന്നത്. അദ്ദേഹം രാജിവെച്ച് പുറത്തുപോകുന്നതാണ് നല്ലത്. രാജിവെച്ച് പുറത്തുപോയി അദ്ദേഹത്തിന് ആര് എസ് എസില്‍ ചേരാം.
മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തെ വിമര്‍ശിച്ച് സി പി ഐ രംഗത്തെത്തി. ഭരണഘടനക്കെതിരായ പരാമര്‍ശം ഗുരുതരവും അനുചിതവുമാണെന്നാണ് സി പി ഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും
കഴിഞ്ഞ ദിവസമാണ് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലക്കെതിരെ യു പി പൊലീസ് കേസ് എടുത്തത്. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് ലീന മണിമേഖലയ്ക്കെതിരെ യു പി പൊലീസ് കേസ് എടുത്തത്. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തത്
ഇടവേള ബാബു അവധിയില്‍ പോകേണ്ട സാഹചര്യമില്ലെന്നാണ് എ എം എം എയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള അഭിപ്രായം. വിജയ് ബാബുവിന്റെ വിഡിയോ പുറത്തുവിട്ടത്തിനെതിരെ സംഘടനയുടെ യൂട്യൂബ് കൈകാര്യം ചെയ്യുന്നവരെ എക്സിക്യുട്ടീവ് അംഗങ്ങള്‍ വിളിച്ചുവരുത്തി ശകാരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ വിമത ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അടുത്ത ആറുമാസത്തിനുളളില്‍ വീഴുമെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് പെട്ടെന്നുതന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയാറെടുക്കണമെന്നും ശരത് പവാര്‍ ആഹ്വാനം ചെയ്തിരുന്നു
സ്വപ്നാ സുരേഷിന് ജോലി നല്‍കിയതിന്റെ പേരില്‍ എച്ച് ആര് ഡി എസ് ഭരണകൂട ഭീകരതയുടെ ഇരയായി മാറി. സ്വപ്നയോടൊപ്പം ജയിലില്‍നിന്ന് പുറത്തിറങ്ങിയ സ്വര്‍ണ്ണക്കടത്തുകേസിലെ കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സര്‍ക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച് ഉന്നത പദവിയില്‍ തുടരാന്‍ അനുവദിച്ചു.
സിക്കിമില്‍ കാളി ദേവിക്ക് വിസ്കി വിളമ്പുന്നത് കാണാന്‍ സാധിക്കും. എന്നാല്‍ ഉത്തര്‍പ്രദേശില്‍ കാളിക്ക് വിസ്കി നല്കിയാന് അത് ദൈവ നിന്ദയായിമാറുമെന്നും മഹുവ കൂട്ടിച്ചേര്‍ത്തു. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് ലീന മണിമേഖലയ്ക്കെതിരെ യു പി പൊലീസ് കേസ് എടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന