In this 'POST' section we publish Trending or Viral Social Media Posts. Trending or Viral means that some message has 'infected' or made an impact on a lot of people. As a result, it gets shared over Muziriz Post.
ഈ കൊലയുടെ കാരണത്തെ കേവലം മതഭ്രാന്ത് മാത്രമായി ചുരുക്കുന്നത്, യഥാർത്ഥ പ്രശ്നം മറച്ച് വെക്കാനുള്ള നമ്മുടെ ത്വരയുടെ ഒരു പ്രതിഫലനം മാത്രമാണ്. ഇതിന് മുൻപ് നടന്ന ദുരഭിമാനക്കൊലകളും ഇതും തമ്മിൽ എന്താണ് വ്യത്യാസം? ഒന്നുകിൽ ജാതി മാറി പ്രണയിച്ചതിൻ്റെ പേരിൽ, അല്ലെങ്കിൽ മതം മാറി പ്രണയിച്ചതിൻ്റെ പേരിൽ - രണ്ടായാലും യഥാർത്ഥ കൊലയാളി പാട്രിയാർക്കിയാണ്.
'മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്ത ലോകജനത മുദ്രാവാക്യം മുഴക്കുന്നത് ഫലസ്തീനുവേണ്ടിയാണ്. ലണ്ടനിലെ പ്രതിഷേധറാലിയില്‍ മൂന്ന് ലക്ഷത്തിലധികം ജനങ്ങളാണ് അണിനിരന്നത്. ഫലസ്തീന്‍ ലണ്ടനിലോ എന്ന ചോദ്യം അവിടെ ഒരു മാധ്യമവും ഉയര്‍ത്തിയിട്ടില്ല. റോമില്‍, ഡബ്ലിനില്‍, ഗ്ലാസ്‌ഗോയില്‍, ജനീവയില്‍, സ്വീഡനില്‍, ടൊറന്റോയില്‍, ഡെന്മാര്‍ക്കില്‍, തുര്‍ക്കിയില്‍, ജോര്‍ദാനില്‍...
ഇന്ന് തൃശൂര്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് സുരേഷ് ഗോപി വീണ്ടും മറ്റൊരു മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്. കോഴിക്കോടുവെച്ച് മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചതുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കവേ ഇയാള്‍ പ്രകോപിതനാവുകയായിരുന്നു.
ക്ലാസില്‍ നന്നായി ഇടപെടുന്ന, സംവാദോന്മുകമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ശ്രീക്കുട്ടനോട് സ്‌നേഹവും ബഹുമാനവുമുണ്ടെന്നും ഈ വിഷയത്തിലുളള മറുപടികളും തുടര്‍ചര്‍ച്ചകളും ശ്രീക്കുട്ടനെ വേദനിപ്പിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുളളതിനാല്‍ മൗനം പാലിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വാഭാവിക നിയമനടപടിക്ക് തങ്ങളുടെ ചാനലിലെ ഒരു റിപ്പോര്‍ട്ടര്‍ വിധേയയായപ്പോള്‍ 'തെമ്മാടി ഭരണം' എന്ന് ചില്ലുകൂട്ടിലിരുന്ന് അലറിയ വിനു വി ജോണ്‍, കേരളത്തിനും ഈ നാട്ടിലെ മുസ്ലീം പൊതുസമൂഹത്തിനും നേരെ ഹീനമായ പച്ചക്കളളം പറഞ്ഞുപരത്തിയ സ്വന്തം മുതലാളി രാജീവ് ചന്ദ്രശേഖറിനെ 'തെമ്മാടി മന്ത്രി' എന്ന് വിളിക്കാനുളള ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര ഏജൻസികളടക്കമുളള അന്വേഷണ ഏജൻസികളുടെ ആദ്യ പ്രതികരണത്തിനുപോലും കാത്തുനിൽക്കാതെയാണ് വലിയ ഉത്സാഹത്തോടെ രാജീവ് ചന്ദ്രശേഖർ കേരളത്തിനെതിരെ പ്രചാരണം നടത്തിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും അവരുടെ സൈബർ സൈന്യവും അത് ഏറ്റെടുക്കുകയായിരുന്നുവെന്നും എം ബി രാജേഷ് പറഞ്ഞു
സ്ഫോടനം നടത്തിയതായി സ്വയം അവകാശപ്പെട്ട് വന്നിരിക്കുന്ന മാർട്ടിൻ്റെ വെളിപ്പെടുത്തൽ സാമൂഹ്യ മാധ്യമങ്ങൾ വഴി അദ്ദേഹം തന്നെ പങ്കുവെച്ചത് ഭാഗ്യം. അദ്ദേഹമതിൽ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു.
ഈ ഹീനകൃത്യത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് മാർട്ടിൻ എന്ന മുൻ യഹോവാസാക്ഷിക്കാരൻ എന്ന് അവകാശപ്പെടുന്ന ഒരാൾ രംഗത്ത് വന്നിട്ടുണ്ട്. അയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. കേരള പൊലീസ് ഇക്കാര്യത്തിൽ ശക്തവും ഉചിതവുമായ നടപടി എടുക്കുമെന്ന് ഉറപ്പുണ്ട്.
രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം ഭരണഘടനാ ലംഘനമാണെന്നും യാതൊരടിസ്ഥാനവുമില്ലാതെ ദൗർഭാഗ്യകരമായ ഒരു സംഭവത്തെ വർഗീയ ഭിന്നിപ്പിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് മന്ത്രി കാട്ടിക്കൊടുക്കുന്നതെന്നും ഇവറ്റകളുടെ തനിനിറം ഒരിക്കൽക്കൂടി മലയാളികൾക്ക് മനസിലായെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിൽ ഒരു അതിവേഗ തീവണ്ടി കാലഘട്ടത്തിന്റെ ആവശ്യമാണ്, അനിവാര്യതയുമാണ്. അതിനുള്ള പദ്ധതികൾക്ക് അള്ളുവച്ചിട്ട് എളുപ്പ വഴിയിൽ ക്രിയ ചെയ്യാൻ നോക്കിയതിന്റെ ഫലമാണ് ഇപ്പോൾ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടൻ.
സ്‌നേഹംകൊണ്ടല്ലേ എന്നും മോളെപ്പോലെ തോന്നീട്ടല്ലെ എന്നും ന്യായീകരിക്കുമ്പോള്‍ ഇരകള്‍ പോലും അമ്പരന്നുപോകുമെന്നും ഒരുത്തന്റെയും മോളും അമ്മയും ചേച്ചിയും ഒന്നുമാകാതെ ആരാലും അനുവാദമില്ലാതെ ദേഹത്ത് പിടിക്കപ്പെടാതെ ജോലി ചെയ്യാനുളള അവകാശം ഓരോ സ്ത്രീയ്ക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതമെന്നാണത്രെ പുരാതന കാലം മുതൽ ഈ ദേശത്തിന്റെ പേര്! ഏതു ദേശം? അങ്ങനെയൊരു ദേശം നിലനിന്നിരുന്നോ? നാമൊക്കെ ആ ദേശത്തിന്റെ ഭാഗമായിരുന്നോ? ദേശംതന്നെ എപ്പോഴാണുണ്ടായത്?