രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉറപ്പിച്ച് രജനീകാന്ത്; രജനി മക്കള്‍ മന്‍ട്രം വീണ്ടും ആരാധക സംഘടനയായി

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉറപ്പിച്ച് നടന്‍ രജനീകാന്ത്. രജനീ മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു. ഇനിമുതല്‍  രജനീ മക്കള്‍ മന്‍ട്രം രജനീകാന്ത് രസികര്‍ നര്‍പ്പനി മന്‍ട്രം എന്ന പേരില്‍ ആരാധകസംഘടനയായി തുടരും. പാര്‍ട്ടി അംഗങ്ങളുമായുളള കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് പ്രഖ്യാപനം. ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന ആരാധകരുടെ പ്രതീക്ഷകളെ അസ്തമിപ്പിച്ചുകൊണ്ടാണ് രജനിയുടെ പ്രഖ്യാപനം. കൊവിഡും, തെരഞ്ഞെടുപ്പും സിനിമാ ചിത്രീകരണവും തന്റെ മെഡിക്കല്‍ പരിശോധനകളും മൂലമാണ് സംഘടനയുടെ പ്രവര്‍ത്തകരെ കാണാന്‍ സാധിക്കാതിരുന്നതെന്ന് രജനീകാന്ത് പറഞ്ഞു.

നേരത്തെ തന്നെ താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു.  ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുന്നില്ലെന്ന് താരം പറഞ്ഞത്.അമിത രക്തസമ്മര്‍ദ്ധത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ പ്രചാരണത്തിനിടയില്‍ ആയിരക്കണക്കിന് ആളുകളെ കാണേണ്ടതായി വരും. 120 പേര്‍ മാത്രമായി കര്‍ശനമായ നിയന്ത്രണങ്ങളോടുകൂടി സിനിമാചിത്രീകരണം നടത്തുന്നതിനിടയില്‍പോലും സഹപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു. താന്‍ മൂന്നുദിവസം ആശുപത്രിയില്‍ കഴിയുകയും ചെയ്തു.

രോഗത്തിന് വാക്‌സിന്‍ കണ്ടുപിടിച്ചാലും തനിക്ക് അസുഖം ബാധിച്ചാല്‍ ഈ  യാത്രയില്‍ തന്നോടൊപ്പമുളളവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവും അതിനാല്‍ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് രജനീകാന്ത് പറഞ്ഞു. താന്‍ നല്‍കിയ വാഗ്ദാനം പാലിക്കാനാവാത്തതില്‍ അദ്ദേഹം ആരാധകരോട് മാപ്പുചോദിച്ചിരുന്നു.

Contact the author

Web Desk

Recent Posts

National Desk 9 hours ago
National

'ആസാദ് കാശ്മീര്‍' പരാമര്‍ശം; കെ ടി ജലീലിനെതിരെ ഡല്‍ഹിയില്‍ പരാതി

More
More
National Desk 9 hours ago
National

ജന്മം കൊണ്ട് മുസ്ലിമല്ല; ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ സമീര്‍ വാങ്കഡെക്കെ് ക്ലീൻ ചിറ്റ്

More
More
National Desk 9 hours ago
National

വി എൽ സി മീഡിയാ പ്ലേയർ ഇന്ത്യയിൽ നിരോധിച്ചെന്ന് റിപ്പോർട്ട്

More
More
National Desk 15 hours ago
National

പതാകയുയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ ബിജെപി നേതാവിന്റെ നിര്‍ദേശം-വിവാദം

More
More
National Desk 16 hours ago
National

നഗ്ന ഫോട്ടോഷൂട്ട്‌; രണ്‍വീര്‍ സിങ്ങിനെ ചോദ്യം ചെയ്യും

More
More
National Desk 1 day ago
National

മുത്തശ്ശിക്ക് അന്ത്യചുംബനം നല്കാന്‍ കഴിയാത്ത വിധം സർക്കാരിന് ഞാൻ ക്രിമിനലാണ്- സംവിധായിക ലീനാ മണിമേഖലൈ

More
More