ഏറ്റവും വലിയ കുടവയറുളളയാളാണ് നാട്ടിലെ ഹീറോ; തടിച്ചിരിക്കുന്നത് സൗന്ദര്യവും

മനുഷ്യന്റെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ കാലത്തിനും ദേശത്തിനുമെല്ലാം അനുസരിച്ച് വ്യത്യസ്തമായിരിക്കും. മെലിഞ്ഞിരിക്കുന്നതാണ് ഇന്ന് സ്ത്രീകളും പുരുഷന്മാരുമെല്ലാം സൗന്ദര്യമായി കണക്കാക്കുന്നത്. മെലിയാനായി ഏത് തരത്തിലുളള ഡയറ്റുകളും വ്യായാമങ്ങളും പരീക്ഷിച്ചുനോക്കാന്‍ നമുക്ക് മടിയില്ല. നമ്മള്‍ ഇങ്ങനെ തടി കുറയ്ക്കാന്‍ പാടുപെടുമ്പോള്‍ തടി കൂട്ടാനായി കഷ്ടപ്പെടുന്ന ഒരു ഗോത്രവിഭാഗമുണ്ട്. എത്യോപ്യയിലെ ബോഡി ഗോത്രത്തിലാണ് പുരുഷന്മാര്‍ തടി വയ്ക്കാനായി കഷ്ടപ്പെടുന്നത്. അവര്‍ കുടവയറും തടിയുമാണ് സൗന്ദര്യത്തിന്റെ ലക്ഷണമായി കണക്കാക്കുന്നത്.

അവിടുളള പുരുഷന്മാര്‍ തടി വയ്ക്കാനായി പശുവിന്റെ പാലും രക്തവും ഒരുമിച്ച് കലക്കിയാണ് കുടിക്കുക. വര്‍ഷാവസാനത്തില്‍ ഏറ്റവും വണ്ണമുളള ആളെ കണ്ടെത്താനായി ഒരു ചടങ്ങും അവര്‍ സംഘടിപ്പിക്കും. അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് പിന്നെ ജീവിതകാലം മുഴുവന്‍ നായക പരിവേഷമാണ് ലഭിക്കുക. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലാണ് ചടങ്ങ് നടക്കുക അതിന് ആറുമാസം മുന്‍പ് തന്നെ മത്സരത്തില്‍ പങ്കെടുക്കുന്ന യുവാക്കള്‍ തടി വയ്ക്കാനുളള തയാറെടുപ്പുകള്‍ ആരംഭിക്കും. മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ പിന്നെ അവരുടെ കുടില്‍ വിട്ട് പുറത്തിറങ്ങാന്‍ പാടില്ല. മാത്രമല്ല കുടിലില്‍ നടക്കുന്നതിനും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനും കര്‍ശനമായ നിയന്ത്രണമുണ്ട്. ദിവസം മുഴുവന്‍ പശുവിന്‍പാലും രക്തവും ചേര്‍ന്ന മിശ്രിതം കുടിക്കുകയാണ് അവരുടെ പ്രധാന ജോലി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഒടുവില്‍ വയറുവയ്ക്കുന്നതോടുകൂടി അവര്‍ക്ക് നടക്കാനോ ഇരിക്കാനോ പറ്റാത്ത സാഹചര്യമാവും. മത്സരാര്‍ത്ഥികള്‍ പിന്നീട് ഒരു പുണ്യവൃക്ഷത്തിനുചുറ്റും വലം വയ്ക്കണം. നടക്കാന്‍ പോലും വയ്യാത്ത മത്സരാര്‍ത്ഥികള്‍ വളരെയധികം കഷ്ടപ്പെടും. അതില്‍ നിന്ന് ഏറ്റവും വണ്ണമുളളയാളെ കണ്ടെത്തിക്കഴിഞ്ഞാല്‍ പശുവിനെ ബലി കൊടുക്കുകയും പശുവിന്റെ വയര്‍ പരിശോധിച്ച് വിജയിയുടെ ഭാവി ശോഭനമാണോ എന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ചടങ്ങിനുശേഷം പുരുഷന്മാരുടെ ജീവിതം പഴയ രീതിയിലേക്ക് മാറും. തടി കുറയ്ക്കുകയും ചെയ്യാം.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Lifestyle

ഒന്നും ചെയ്യാതെ വെറുതേ ഇരിക്കാനിഷ്ടപ്പെടുന്നവരോട്; വെറുതെ ഇരിക്കുന്നതിനും ഒട്ടേറേ ഗുണങ്ങളുണ്ട്‌

More
More
Web Desk 2 weeks ago
Lifestyle

അമിതവണ്ണമാണ് സൗന്ദര്യം; പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്ന ഒരു നാട്‌

More
More
Lifestyle

ആയുഷ്‌കാലം മുഴുവന്‍ വെളളത്തില്‍ ജീവിക്കുന്ന മനുഷ്യര്‍

More
More
Web Desk 3 weeks ago
Lifestyle

ഒന്നു കരഞ്ഞാല്‍ തീരുന്ന പ്രശ്‌നങ്ങളാണ് പലര്‍ക്കുമുള്ളത്; അവരെ ഒന്നു കേട്ടാല്‍ മതി - ആനി ശിവ

More
More
Web Desk 1 month ago
Lifestyle

ലോകത്ത് ഏറ്റവും വില കൂടിയ തേന്‍; കിലോയ്ക്ക് എട്ട് ലക്ഷം രൂപ

More
More
Web Desk 2 months ago
Lifestyle

ലോകത്തെ ഏറ്റവും വലിയ മനുഷ്യ വിസര്‍ജ്ജ്യം മ്യൂസിയത്തില്‍ !

More
More