എസ്എസ്എൽസി ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവെയ്ക്കാനാണ് സഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനമായത്. നേരത്തേ, സർവകലാശാലാ പരീക്ഷകൾ മാറ്റണമെന്ന യുജിസി നിർദേശം സംസ്ഥാനത്തു നടപ്പാക്കേണ്ടെന്നു സർക്കാർ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറും പറഞ്ഞിരുന്നത്. ആ തീരുമാനത്തിനെതിരെ പ്രതിപക്ഷമടക്കം രംഗത്തു വന്നിരുന്നു.

അതേസമയം, ഇന്നത്തെ പരീക്ഷകൾ മുന്‍ നിശ്ചയിച്ച പ്രകാരംതന്നെ നടക്കുമെന്ന് എംജി സർവകലാശാല റജിസ്ട്രാർ ബി. ഡോ. പ്രകാശ് കുമാർ അറിയിച്ചു. ചോദ്യ പേപ്പറുകൾ കോളേജുകൾക്ക് നൽകി കഴിഞ്ഞതിനാലാണ് മാറ്റി വയ്ക്കാത്തത്. ബാക്കി പരീക്ഷകളുടെ കാര്യം യോഗം ചേർന്നു തീരുമാനിക്കും.

പരീക്ഷകൾ നീട്ടിവയ്ക്കുന്നത് അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തെ അടക്കം ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ പരീക്ഷകളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരുന്നത്. കാലിക്കറ്റ് സർവകലാശാലാ നാളെ (21) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി റജിസ്ട്രാർ അറിയിച്ചു.

Contact the author

News Desk

Recent Posts

Web Desk 15 hours ago
Keralam

ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

More
More
Web Desk 16 hours ago
Keralam

നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

More
More
Web Desk 16 hours ago
Keralam

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂര്‍; രാഹുലുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 19 hours ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

More
More
Web Desk 19 hours ago
Keralam

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് നടന്‍

More
More
Web Desk 1 day ago
Keralam

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ ജിതേഷ് ജിത്തു വാഹനാപകടത്തില്‍ മരിച്ചു

More
More