നേപ്പാള്‍ പ്രധാനമന്ത്രി കെ. പി. ശർമ്മ ഒലി രാജിവച്ചു

കാഠ്മണ്ഡു: നേപ്പാൾ കാവല്‍ പ്രധാനമന്ത്രി കെ. പി. ശർമ്മ ഒലി രാജിവച്ചു. സുപ്രീംകോടതി നൽകിയ ഉത്തരവ് ഞങ്ങളുടെ പാർട്ടി പാലിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ഒലിയുടെ രാജി. ജൂലൈ 13-നകം ഷേർ ബഹാദൂർ ദുബയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 

ചൊവ്വാഴ്ചയോടെ ഡ്യൂബയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാൻ നേപ്പാളിലെ സുപ്രീംകോടതി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിക്ക് നിർദേശം നൽകിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 76 (5) അനുസരിച്ച് നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹദൂരിനെ നേപ്പാള്‍ പ്രധാനമന്ത്രിയായി നിയമിച്ചു വെന്ന് രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അഞ്ചാമത്തെ തവണയാണ് ഷേർ ബഹദൂര്‍ പ്രധാനമന്ത്രിയാകുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശര്‍മ്മ ഒലിയുടെ നിര്‍ദേശപ്രകാരം പ്രസിഡന്‍റ്  പാര്‍ലമെന്‍റ് പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പിരിച്ചുവിട്ട പാര്‍ലമെന്‍റ് പുനസ്ഥാപിക്കാനും കോടതി ഉത്തരവില്‍ അവശ്യപ്പെട്ടു. നേപ്പാളില്‍ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച  ഒലിക്ക് വലിയ തിരിച്ചടിയാണ് കോടതി വിധി.

Contact the author

Web Desk

Recent Posts

International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More