വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചർച്ച; നാളെ കടതുറക്കാനുള്ള തീരുമാനം പിൻവലിച്ചു

 ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നാളെ കടകൾ തുറക്കാനുള്ള തീരുമാനം വ്യാപാരി വ്യവസായി ഏകോപന സമിതി പിൻവലിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ മുഖ്യമന്ത്രിയുമായി ടെലിഫോണിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം നർത്തിവെക്കാൻ തീരുമാനിച്ചത്. ഡൽഹിയിൽ നിന്ന്   തിരുവനന്തപുത്ത് എത്തിയ ഉടൻ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ടി നസറുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. സമരം നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നും നസറുദ്ദീൻ പറഞ്ഞു.  വ്യാപാരികളുടെ ആവശ്യത്തിൽ വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. അതുവരെ സമരപരിപാടികൾ നിർത്തിവെക്കാനാണ് തീരുമാനം. പ്രശ്നത്തിൽ സിപിഎം നേതൃത്വം ഇടപെട്ടതായും സൂചനയുണ്ട്. കോടിയേരി ബാലകൃഷണൻ വ്യാപാരികളുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് മുഖമന്ത്രിയുമായി ടി നസറുദ്ദീൻ സംസാരിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും  തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോഴിക്കോട് നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ജില്ലാ കലക്ടര്‍ വ്യാപാരി സംഘടനകളുമായി  നടത്തിയ ചര്‍ച്ചയാണ് തീരുമാനമാവാതെ പിരിഞ്ഞത്.  എല്ലാ ദിവസവും എല്ലാ  കടകളും തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികള്‍ ചർച്ചയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ വിഷയത്തിൽ ഉറപ്പുനൽകാനാവില്ലെന്ന് കളക്ടർ വ്യാപാരികളെ അറിയിച്ചു. വ്യാപാരികളുടെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് കലക്ടർ  ചര്‍ച്ചയില്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ  ലംഘിച്ച് കടകൾ തുറന്നാല്‍ നടപടിയെടുക്കുമെന്ന്  കളക്ടർ വ്യാപാരി സംഘടനാ നേതാക്കളെ അറിയിച്ചു. ചര്‍ച്ചയിൽ തീരുമാനം ഉണ്ടാകാത്തതിനാൽ നാളെ എല്ലാ കടകളും  തുറക്കുമെന്ന്  വ്യാപാരികള്‍ പറഞ്ഞിരുന്നു. എല്ലാ  ജില്ലകളിലും  കട തുറക്കാനായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

ലോക്ക്ഡൗണിന്റെ പേരില്‍ കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിനെതിരെ മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം വ്യാപാരികള്‍  പ്രതിഷേധിച്ചിരുന്നു. വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. എല്ലാ കടകളും ദിവസവും തുറക്കാന്‍ അനുമതി ലഭിക്കണമെന്നാണ് വ്യാപരികളുടെ ആവശ്യം. നിലവില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതിയുളളത്. 

അതേ സമയം വ്യാപാരികൾക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ രം​ഗത്തെത്തി. യുഡിഎഫ് നീതി അര്‍ഹിക്കുന്ന കച്ചവടക്കാര്‍ക്കൊപ്പമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു. ജീവിക്കാന്‍ കഷ്ടപ്പെടുന്നവരോട് മുഖ്യമന്ത്രിക്ക് മാന്യമായി പെരുമാറാന്‍ ശ്രമിച്ചൂടെയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ്‌  സമരം ചെയ്യുന്ന വ്യാപാരികള്‍ക്കൊപ്പമാണ്. വ്യാപാരികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി, അവരോട് തുറന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നില്ലെങ്കിലും അവരെ അപമാനിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഭയപ്പെടുത്തി ഭരിക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 23 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More