തെലുങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമാ ഷൂട്ടിംഗ് അവിടെ നടക്കട്ടെ - മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമാ ചിത്രീകരണങ്ങള്‍ക്ക് തെലുങ്കാന മികച്ച സ്ഥലമാണെങ്കില്‍ ഷൂട്ടിംഗ് അവിടെ പുരോഗമിക്കട്ടെയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സര്‍ക്കാരിന് ആരോടും പ്രത്യേകിച്ച് വൈരാഗ്യമോ, താത്പര്യങ്ങളോയില്ല. ഈ ഘട്ടത്തില്‍ രോഗവ്യാപനം കുറയ്ക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. സിനിമാ ചിത്രീകരണത്തിന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാ മേഖലയും പ്രതിസന്ധിയിലാണ്. ജീവന്‍ നഷ്ടപ്പെടാതെ എല്ലാവരെയും രക്ഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടിപിആര്‍ കുറയുന്ന സാഹചര്യത്തില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ നായകനാകുന്ന ബ്രോ ഡാഡിയടക്കം 7 മലയാള സിനികളുടെ ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയത്. തെലുങ്കാന, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ചിത്രീകരണങ്ങള്‍ മാറ്റിയത്. കേരളത്തില്‍ ഇന്‍ഡോര്‍ ഷൂട്ടിനുപോലും അനുവാദം ലഭിക്കാത്ത സാഹചര്യത്തിലാണ് സിനിമാ ഷൂട്ടിംഗ് മറ്റിടങ്ങളിലേക്ക് മാറ്റുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 week ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More