കോഴിക്കോട്: ടി പി വധക്കേസ് പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത് കേസുമായി വ്യക്തമായ പങ്കുണ്ടെന്ന് ആര്‍എംപി നേതാവ് കെ. കെ. രമ. കേരള പോലീസിനെ കേസ് അന്വേഷിക്കുന്നതില്‍ നിന്നും മാറ്റണം. പകരം സിബിഐ കേസ് അന്വേഷിക്കണമെന്നും രമ കൂട്ടിച്ചേര്‍ത്തു.
കൊടി സുനി കുറെ കാലമായി ജയിലില്‍ കിടന്ന് കൊള്ള സംഘത്തെ നയിക്കുകയാണ്. ഇങ്ങനെ സംഭവിച്ചതില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് വ്യക്തമാണ്. ഇത്തരത്തില്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നതില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പിന്മാറണമെന്നും രമ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, കൊയിലാണ്ടിയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ട് പോയ അഷറഫിന്റെ ഫോണില്‍ നിന്ന് കൊടി സുനിയുടെതെന്ന് സംശയിക്കുന്ന ശബ്ദരേഖ പുറത്തു വന്നു. കണ്ണൂര്‍ സംഘമാണ് സ്വര്‍ണം തട്ടിയെടുത്തതെന്നാണ് സന്ദേശത്തില്‍ വ്യക്തമാക്കുന്നത്. തട്ടികൊണ്ട് പോയ സംഘം ഉപദ്രവിക്കാതിരിക്കാന്‍ കണ്ണൂര്‍ സംഘം തനിക്ക് അയച്ച സന്ദേശമാണിതെന്ന് അഷറഫ് അന്വേഷണ സംഘത്തോട് വ്യകതമാക്കി.