ഇന്ത്യക്കും സ്വീകാര്യമായ ഒത്തുതീര്‍പ്പിന് തയ്യാറെന്ന് ചൈന

ബെയ്ജിങ്: ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമായ ഒത്ത് തീര്‍പ്പിന് തയാറെന്ന് ചൈന. ഇന്ത്യ-ചൈന അതിര്‍ത്തിയായ ലഡാക്കിലെ പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ചൈനയുടെ പുതിയ നീക്കം. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ കൂടിയാലോചനകളിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹരിക്കാമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്.

നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന പ്രശ്നങ്ങളില്‍ ചൈന മുന്‍പോട്ട് വെച്ചിരിക്കുന്ന നിലവിലെ വ്യവസ്ഥകള്‍ ഇന്ത്യക്ക് സ്വീകാര്യമല്ലെന്ന് ചൈനയുടെ സ്റ്റേറ്റ് കൌണ്‍സിലര്‍ വാങ് യി വ്യക്തമാക്കി. ലഡാക്കിലെ സമാധാനം പൂര്‍ണമായി പുനസ്ഥാപിച്ചെങ്കില്‍ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളര്‍ത്തി കൊണ്ട് വരുവാന്‍ സാധിക്കുകയുള്ളുവെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ദുഷാൻബെയിൽ വെച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കരും, വാങ് യിയും തമ്മില്‍ നടന്ന കൂടികാഴ്ചക്ക് ശേഷമാണ് വാങ് യി ഇക്കാര്യം വ്യക്തമാക്കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം മുതല്‍ ഇരു രാജ്യങ്ങളുടെയും സൈനീകര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന സംഘര്‍ഷം അവസാനിപ്പിക്കുവാന്‍ നിരവധി ചര്‍ച്ചകള്‍ വേണ്ടി വന്നിരുന്നു. ഇതിന്‍റെ ഫലമായി ഈ വര്‍ഷം ഫെബ്രുവരിയില്‍ പാംഗോങ്ങിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയും ചൈനയും തങ്ങളുടെ സേനകളും ആയുധങ്ങളും പിന്‍വലിച്ചു. 

Contact the author

Web Desk

Recent Posts

National Desk 16 hours ago
National

താരാപിഥിലെ മാ കാളി ക്ഷേത്രം സന്ദർശിക്കാൻ എല്ലാ സംഘികളെയും ക്ഷണിക്കുന്നു - മഹുവ മൊയ്ത്ര

More
More
National Desk 17 hours ago
National

ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ശിവസേന നൂറിലധികം സീറ്റുകള്‍ നേടും - സഞ്ജയ്‌ റാവത്ത്

More
More
National Desk 1 day ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 1 day ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 1 day ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More