അകത്തളങ്ങളിലെ അസമത്വങ്ങൾ തുറന്നുകാട്ടി 'ഡൊമസ്റ്റിക് ഡയലോഗ്‌സ്'

കോഴിക്കോട്: വീടുകൾ പലപ്പോഴും അത്‌ നിലനിൽക്കുന്ന സമൂഹത്തിന്റെ പ്രതിഫലനങ്ങളാണ്. ഒരു മിഡിൽ ക്ലാസ് മലയാളി കുടുംബത്തിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെ സമൂഹത്തിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ആണധികാരത്തെയും വിവേചനങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നു കാട്ടുകയാണ് 'ഡൊമസ്റ്റിക് ഡയലോഗ്സ്' എന്ന സ്വതന്ത്ര സിനിമ. റൂട്‌സ് വീഡിയോ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പുറത്തെത്തിയിരിക്കുന്നത്.

പിമോക്ക ടേൽസിന്റെ ബാനറിൽ ഒരു കൂട്ടം യുവാക്കൾ ചേർന്നാണ് ഡൊമസ്റ്റിക് ഡയലോഗ്‌സ് പൂർത്തീകരിച്ചിരിക്കുന്നത്. നോൺ ലീനിയർ രീതിയിൽ കഥ പറയുന്ന സിനിമ പൂർണമായും സിങ്ക് സൗണ്ട് ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. വൈഷ്ണവ്, ഗോകുൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണ ചിലവുകൾക്കുള്ള തുക ക്രൗഡ് ഫണ്ടിങിലൂടെയാണ് സമാഹരിച്ചത്.

ബിനു ശേഖർ ഛായാഗ്രഹണം നിർവ്വഹിച്ച സിനിമയുടെ ശബ്ദമിശ്രണം നടത്തിയത് ഷൈജു എം. ആണ്. ആകാശ്, കാവ്യ, സുഷ, ഛന്ദസ്, അമിത്‌, ശ്രീലക്ഷ്മി, പുണ്യ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രദീപ് , സ്നിഗ്ധ , അർഷാദ് , ജിബീഷ് , അരുണിമ, ഫെബിൻ, ആതിര എന്നിവരാണ് അണിയറയിൽ.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More