മോദിയുടെ പ്രശംസകൊണ്ട് യോഗിയുടെ ദുഷ്ടത മറക്കാന്‍ സാധിക്കില്ല - പ്രിയങ്ക ഗാന്ധി

ഡല്‍ഹി: മോദിയുടെ പ്രശംസകൊണ്ട്  യോഗിയുടെ ദുഷ്ടത മറക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി. കൊവിഡ്‌ കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശിനെ പ്രശംസിച്ച് പ്രധാനമന്ത്രി ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് പ്രിയങ്ക ഗാന്ധി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. 

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തന്‍റെ മണ്ഡലമായ വാരാണസിയില്‍ എത്തിയിരുന്നു. മണ്ഡലം സന്ദർശിച്ച മോദി, കൊവിഡ് പ്രതിസന്ധി മികച്ച രീതിയില്‍  കൈകാര്യം ചെയ്തുവെന്ന അവകാശവാദവുമായി ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിച്ചത്. എന്നാല്‍, കൊവിഡ്‌ പ്രതിസന്ധിക്കിടയില്‍ സർക്കാര്‍ നടത്തിയ ക്രൂരതയും, അശ്രദ്ധയും, അക്രമണവും സംസ്ഥാനത്തെ ജനങ്ങള്‍ അനുഭവിച്ചതാണ്‌. അതിനാല്‍  യോഗി സര്‍ക്കാരിന്‍റെ മോശം പ്രവര്‍ത്തനങ്ങളെ മറച്ചുവയ്ക്കാന്‍ മോദിയുടെ സര്‍ട്ടിഫിക്കറ്റിനാവില്ലെന്നാണ് പ്രിയങ്ക ഗാന്ധി ട്വീറ്ററില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം ആളുകള്‍ മരണപ്പെടുന്ന സാഹചര്യത്തിലും പ്രിയങ്കാ ഗാന്ധി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചിരുന്നു. 'മുഖ്യമന്ത്രീ, ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ അടിയന്തരാവസ്ഥയുണ്ട്. നിങ്ങള്‍ക്ക് എന്‍റെ മേല്‍ കേസെടുക്കുകയോ എന്‍റെ സ്വത്ത് കണ്ടുകെട്ടുകയോ ചെയ്യാം. എന്നാല്‍ ദൈവത്തെയോര്‍ത്ത് സാഹചര്യം മനസിലാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുക്കിയ നടപടിയിലും  യുപി സര്‍ക്കാരിനെതിരെ  ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.  

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 14 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More