ചെന്നൈ: സൂര്യയെ നായകനാക്കി വെട്രിമാരന് സംവിധാനം ചെയ്യുന്ന 'വാടിവാസലി'ന്റെ ടൈറ്റില്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. ജല്ലിക്കട്ടിന്റെ പശ്ചാത്തത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ടൈറ്റിലുകളാണ് പുറത്തിറക്കിയത്. ജല്ലിക്കട്ടുമായി ബന്ധപ്പെട്ടുതന്നെയാണ് ടൈറ്റില്‍ ഡിസൈനിങ്ങും നടത്തിയിട്ടുളളത്. സി.എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന നോവലിനെ ആസ്ദപദമാക്കിയാണ് സിനിമ.
തന്റെ അച്ഛനെ കൊന്ന കാരി എന്ന കാളയെ ജല്ലിക്കട്ടിലൂടെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന പിച്ചി എന്ന യുവാവിന്റെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. ജല്ലിക്കട്ടിന് ഏറെ പ്രാധാന്യം നല്കുന്ന മധുരയിലെ വാടിവാസല്‍ എന്ന സ്ഥലത്ത് നടക്കുന്ന കഥയാണ് സിനിമയുടെ പ്രമേയം. കലൈപ്പുലി എസ് താനു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജി. വി. പ്രകാശ് കുമാറാണ്. ആര്. വേല്‍രാജാണ് ഛായാഗ്രഹണം.
2020 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം നിര്‍ത്തിവയ്ക്കുകയായിരുന്നു. ജല്ലിക്കട്ട് പശ്ചാത്തലമായതിനാല്‍ നിരവധി ആളുകള്‍ ചിത്രീകരണത്തിനായി വേണ്ടിവരും അതുകൊണ്ടുതന്നെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരാന് കാത്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക