ഉദ്യോഗസ്ഥയ്‌ക്കെതിരായ നടപടി അറിഞ്ഞിട്ടില്ലെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: ഉദ്യോഗസ്ഥയ്‌ക്കെതിരായ നടപടി അറിഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് റവന്യൂ മന്ത്രി കെ. രാജന്‍. 'മുഖ്യമന്ത്രിയോ മന്ത്രിയോ അറിയേണ്ട കാര്യങ്ങളുണ്ടെങ്കില്‍ മാത്രമേ ഞങ്ങളുടെ മുന്നിലേക്ക് അതുമായി ബന്ധപ്പെട്ട ഫയലുകള്‍ വരേണ്ടതുളളു. ഉദ്യോഗസ്ഥതലത്തില്‍ എല്ലായിടത്തും ഇടപെടേണ്ട കാര്യം റവന്യൂവകുപ്പ് മന്ത്രിക്കില്ല. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥന്മാര്‍ തമ്മില്‍ നടക്കുന്ന ഏതെങ്കിലും പ്രക്രിയയില്‍ ഇടപെടേണ്ട കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല എന്നാല്‍ റവന്യൂ മന്ത്രി ഇടപെടേണ്ട കാര്യമാണെങ്കില്‍ തീര്‍ച്ചയായും ഇടപെടും' കെ. രാജന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റവന്യൂവകുപ്പില്‍ നടക്കുന്നതെല്ലാം റവന്യൂ മന്ത്രി അറിയുന്നുണ്ടോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. റവന്യൂ വകുപ്പ് സ്വയം പ്രഖ്യാപിത സൂപ്പര്‍ മന്ത്രിയായ സെക്രട്ടറിക്ക് അടിയറവുവച്ചോ എന്നും അദ്ദേഹം ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയെ ആദ്യം അവർ വഹിച്ചിരുന്ന വിവരാവകാശ ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിന്ന് പൊടുന്നനെ മാറ്റുന്നു. പ്രിൻസിപ്പൽ സെക്രട്ടറി ആ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി അവധിയിൽ പോകാൻ വാക്കാൽ നിർദ്ദേശിക്കുന്നു. അവധി അപേക്ഷയിൽ വ്യക്തിപരമായ കാരണങ്ങളാൽ അവധിയിൽ പോകുന്നു എന്ന് എഴുതാനായിരുന്ന ഉത്തരവ്. അരിശം തീരാഞ്ഞ് ഈ ഉദ്യോഗസ്ഥയുടെ ഗുഡ് സർവീസ് എൻട്രി സെക്രട്ടറി യജമാനൻ റദ്ദാക്കി. എന്നാൽ 2021-ല്‍ തന്നെ ഇതേ ഉദ്യോഗസ്ഥൻ ഒപ്പിട്ടു നൽകിയതാണ് ഗുഡ് സർവീസ്. 2021 ഏപ്രിലിനും ജൂലൈക്കുമിടയിൽ ഈ അണ്ടർ സെക്രട്ടറി ആകെ ചെയ്ത പാതകം എന്തെന്നല്ലേ? മുട്ടിൽ മരംമുറി ഫയൽ വിവരാവകാശ നിയമം അനുസരിച്ച് പുറത്ത് നൽകി എന്നതാണ് അവർ ചെയ്ത കുറ്റം.പ്രിയപ്പെട്ട രാജൻ റവന്യൂ മന്ത്രിയെന്ന നിലയിൽ താങ്കളുടെ വകുപ്പിൽ നടക്കുന്നതൊക്കെ ഒന്നറിയാൻ ശ്രമിക്കുക. എളുപ്പമല്ല... എങ്കിലും യുക്തിക്കു നിരക്കുന്ന ഭരണരീതിയും പൊതു നൻമയും ഒരു വനിതാ ജീവനക്കാരിയുടെ അന്തസും ഒക്കെ സംരക്ഷിക്കേണ്ടത് അങ്ങയുടെ കൂടി ചുമതലയാണ്'. വി. ഡി. സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More