വാക്സിനേഷനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി ജനങ്ങളെ ഭയപ്പെടുത്തി കൊല്ലുന്നുവെന്ന് ജോ ബൈഡന്‍

വാഷിംഗ്‌ടണ്‍: സാമൂഹിക മാധ്യമങ്ങള്‍ വഴി വാക്സിനേഷനെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പരത്തി ജനങ്ങളെ ഭയപ്പെടുത്തി കൊല്ലുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ഫേസ്ബുക്കിലൂടെ തെറ്റായതോ, തെറ്റിദ്ധാരണ പടര്‍ത്തുന്നതുമായ വിവരങ്ങള്‍ പങ്കുവെക്കുന്നത് വഴി ആളുകളെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. പകര്‍ച്ചവ്യാധി വരുന്നതിനേക്കാള്‍ നല്ലതാണ് വാക്സിന്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കഴിഞ്ഞ ദിവസം യുഎസ് ജനറൽ സർജൻ വിവേക് ​​മൂർത്തി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോ ബൈഡനും പ്രസ്താവനയിറക്കിയത്. വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ രോഗത്തെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന്  യുഎസിലെ ആരോഗ്യ ഉദ്യോഗസ്ഥരും വ്യക്തമാക്കി. 


Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More