വാഷിംഗ്ടണ്‍: അമേരിക്കയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇരുപതുവര്‍ഷത്തിനിടെ ആദ്യമായാണ് മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്. നൈജീരിയയില്‍ നിന്ന് അറ്റ്ലാന്റയിലേക്ക് പോയ ടെക്സസ് നിവാസിയിലാണ് രോഗം സ്ഥിരീകരിച്ചത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. രോഗി ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
ഓര്‍ത്തോപോക്സ് ജനുസില്‍ പെടുന്നതാണ് മങ്കിപോക്സ് വൈറസ്. പനി, തലവേദന, പേശി വേദന, നടുവേദന, ലിംഫ നോടുകളിലെ വീക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. പനി ബാധിച്ച് ദിവസങ്ങള്‍ക്കുളളില്‍ രോഗിയുടെ ശരീരത്തില്‍ ചുവന്ന തടുപ്പുകള്‍ കണ്ടുതുടങ്ങും. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യനില്‍ നിന്ന് മറ്റു മനുഷ്യരിലേക്കും മങ്കി പോക്സ് പടരാം. മങ്കി പോക്സ് ബാധിച്ച മൃഗം കടിക്കുന്നതുവഴിയും രോഗം മനുഷ്യനിലെത്താം.\
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കൊവിഡിനെ പ്രതിരോധിക്കുന്നതുപോലെ ശാരീരിക അകലവും വ്യക്തി ശുചിത്വവുമാണ് മങ്കി പോക്സിനെ പ്രതിരോധിക്കാനായും പ്രധാനമായും ചെയ്യേണ്ടത്. അണുബാധയേറ്റ വസ്തുക്കളില്‍ സ്പര്‍ശിക്കരുത്. മങ്കി പോക്സിന് പ്രത്യേക ചികിത്സയില്ല അതുകൊണ്ടുതന്നെ വസൂരിയ്ക്കെതിരായ വാക്സിനാണ് മങ്കി പോക്സ് ബാധിച്ച വ്യക്തിക്ക് നല്‍കുക.