കരിയറില്‍ വിജയിച്ചാല്‍ സ്ത്രീകള്‍ക്ക് വിവാഹം പോലും വേണ്ടെന്ന് തോന്നും; വിവാദ പരാമര്‍ശവുമായി മുന്‍ പാക് ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖ്

ഇസ്ലാമാബാദ്: അഭിമുഖത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായിരിക്കുകയാണ് മുന്‍ പാക് ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖ്. കരിയറില്‍ വിജയിച്ചാല്‍ സ്ത്രീകള്‍ക്ക് വിവാഹം പോലും വേണ്ടെന്ന് തോന്നുമെന്നായിരുന്നു അബ്ദുള്‍ റസാഖ് പറഞ്ഞത്.  ക്രിക്കറ്റ് താരം നിദാ ദാറിനൊപ്പം  നിയോ ന്യൂസ് എന്ന പാക് ചാനലില്‍ നടന്ന അഭിമുഖത്തിലാണ് അബ്ദുള്‍ റസാഖ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. കായിക മേഖലയിലെ സ്ത്രീകളെക്കുറിച്ചായിരുന്നു അഭിമുഖത്തില്‍ സംസാരിക്കേണ്ടിയിരുന്നത്.

' അവരുടെ മേഖല അങ്ങനെയാണ്. അവര്‍ ക്രിക്കറ്റ് താരങ്ങളായിക്കഴിഞ്ഞാല്‍ പിന്നെ പുരുഷ താരങ്ങള്‍ക്കൊപ്പം എത്താനാണ്  ശ്രമിക്കുക. പുരുഷന്മാര്‍ക്കുമാത്രമല്ല അവര്‍ക്കും ഇതൊക്കെ സാധിക്കുമെന്ന് തെളിയിക്കാന്‍ ശ്രമിക്കും. കരിയറില്‍ മികച്ച വിജയത്തിലെത്തുമ്പോഴേക്ക് വിവാഹം കഴിക്കണം എന്ന തോന്നല്‍ തന്നെ അവര്‍ക്ക് ഇല്ലാതാവും. അവര്‍ക്ക് ഹസ്തദാനം ചെയ്താല്‍ പോലും സ്ത്രീയാണെന്ന് തോന്നുകയില്ല' എന്നായിരുന്നു അബ്ദുള്‍ റസാഖിന്റെ പരാമര്‍ശം.

ഞങ്ങളുടെ തൊഴില്‍ ക്രിക്കറ്റാണ്. അവിടെ ബാറ്റിംഗ്, ബോളിംഗ്, ഫിറ്റ്‌നെസ്സിനായുളള വ്യായാമങ്ങല്‍ തുടങ്ങിയവയെല്ലാം ചെയ്യേണ്ടതായി വരും. അതുകൊണ്ട് ശരീരം പരുക്കനാവും എന്നായിരുന്നു നിദയുടെ മറുപടി. 34-കാരിയായ നിദ ദാര്‍ പാക്കിസ്ഥാന്‍ ടീമിലെ ഏറ്റവും പരിചയസമ്പന്നയായ കളിക്കാരിയാണ്. രാജ്യത്തിനായി 80 ഏകദിനങ്ങളും 108 T20 യും കളിച്ച അവര്‍ 175 വിക്കറ്റുകളെടുത്തിട്ടുണ്ട്. അബ്ദുള്‍ റസാഖിന്റെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനങ്ങളാണുയര്‍ന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More