സൌദിയില്‍ നാളെ മുതല്‍ ബസ്സും ട്രെയിനും ടാക്സിയുമില്ല

റിയാദ്: നാളെ മുതല്‍ പൊതു ഗതാഗത സൌകര്യങ്ങള്‍ മുഴവന്‍ സൌദി നിര്‍ത്തലാക്കി.കൊറോണ വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ഇതനുസരിച്ച് ബസ്സുകള്‍, ടാക്സികള്‍,ട്രൈനുകള്‍ എന്നിവ നാളെ മുതല്‍ സര്‍വീസ് നടത്തില്ല. അടുത്ത രണ്ടാഴ്ച്ചത്തേക്കാണ് പൊതുവാഹന സര്‍വീസ് വിലക്കിയത്.  എന്നാല്‍ തൊഴില്‍ സ്ഥാപനങ്ങളിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ബസ്സുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും വിലക്ക് ബാധകമല്ലെന്ന് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ നേരത്തെതന്നെ സൌദി നിര്‍ത്തി വെച്ചിരുന്നു. പള്ളികളിലെ കൂട്ട പ്രാര്‍ഥനകളും വെള്ളിയാഴ്ച ജുമുഅയും നിയന്ത്രിച്ചിട്ടുണ്ട്. ഹറമിലേക്കും മദീനാ പള്ളിയിലേക്കുമുള്ള പ്രവേശനത്തിനും വിലക്കും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ കോറോണാ രോഗികളുടെ എണ്ണം 274 - ആയി ഉയര്‍ന്നതോടെയാണ്  സൌദി നിയന്ത്രണം ശക്തമാക്കിയത്. 36-പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

Contact the author

gulf desk

Recent Posts

News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 1 year ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More