കോഴിക്കോട്: സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തീരുമാനത്തെ ധിക്കരിച്ചുകൊണ്ട് വന്‍പ്രതിഷേധത്തിന് നേതൃത്വം നല്കിയ സിപിഎം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു. കമ്മിറ്റിയുടെ ചുമതല തല്കാലത്തേക്ക് രൂപീകരിച്ച അഡ്ഹോക് കമ്മിറ്റി നിര്‍വഹിക്കും. കുറ്റ്യാടി സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കാനുള്ള എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും തീരുമാനമാണ് മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും ലോക്കല്‍ നേതാക്കന്മാരെയും ചൊടിപ്പിച്ചത്. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റിയും പിന്നീട് സ്ഥാനാര്‍ഥിയായി വന്നു വിജയിച്ച കെ. പി. കുഞ്ഞഹമ്മദ് മാസ്റ്ററും പിന്തുണച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടതിനുപുറമേ കെ. പി. ചന്ദ്രി, മോഹന്‍ദാസ് എന്നീ പ്രമുഖ നേതാക്കളെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് തരംതാഴത്തി. ഇനിയും കൂടുതല്‍ പ്രാദേശിക നേതാക്കന്മാര്ക്കെതിരെ നടപടിയെടുക്കാനാണ് ജില്ലാകമ്മിറ്റിയില്‍ ഉണ്ടായ ധാരണ എന്നറിയുന്നു. ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതിഷേധത്തെ പിന്തുണച്ച് പാര്‍ട്ടിയുടെ സല്‍പ്പേര് കളയാനുള്ള ശ്രമമാണ് പ്രാദേശികമായി നടന്നത് എന്നാണ് സിപിഎം വിലയിരുത്തല്‍. കുറ്റ്യാടിയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പിറകില്‍ വിഭാഗീയ പ്രവര്‍ത്തനം നടന്നതായും പാര്‍ട്ടി ജില്ലാ കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ട കെ. പി. കുഞ്ഞഹമ്മദ് മാസ്റ്റര്‍ക്ക് ഇതില്‍ വീഴ്ചപട്ടി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് തരം താഴ്ത്തിയിരുന്നു.