പഞ്ചാബ്: ഏറെ നാള് നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദുവിനെ നിയമിച്ച് ഹൈക്കമാന്റ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാലാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. സംഗത് സിംഗ് ഗില്സിയാന്, സുഖ്വിന്ദര് സിംഗ് ഡാനി, പവന് ഗോയല്‍, കുല്‍ജിത് സിംഗ് നഗ്ര എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു.
പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്നങ്ങള്‍ കോണ്‍ഗ്രസിന് വലിയ തലവേദനായിരുന്നു. എന്നാല്‍ അമരീന്ദര്‍ സിംഗ്- സിദ്ദു പോര് അവസാനിക്കുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് ചുമതലയുളള ഹരീഷ് റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നിയമിച്ചത്. സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിക്കുന്നതിനും അമരീന്ദര്‍ സിംഗ് എതിരായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സിദ്ദുവിന്റെ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസിന് തലവേദനയാകും, പാര്‍ട്ടിയിലെ പഴയ അംഗങ്ങളെ പ്രകോപിപ്പിക്കും, സിദ്ദു അധ്യക്ഷനായാല്‍ പാര്‍ട്ടി പിളരും തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അമരീന്ദര്‍ സിംഗിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് നവജ്യോത് സിംഗ് സിദ്ദുവിനെ ഹൈക്കമാന്റ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്