മങ്കി ബി വൈറസ്; ചൈനയില്‍ ആദ്യ മരണം റിപ്പോര്‍ട്ട്‌ ചെയ്തു

ബീജിംഗ്: കൊവിഡിന് പിന്നാലെ ചൈനയില്‍ മങ്കി ബി (ബി.വി) വൈറസ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടു. ബീജിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൃഗഡോക്ടറാണ് രോഗം ബാധിച്ച് മരണമടഞ്ഞത്. അതേസമയം, യുഎസിലെ ടെക്സാസിൽ മങ്കിപോക്സ് വൈറസ് ബാധിച്ച് ഒരാളെ കണ്ടെത്തിയിട്ടുണ്ട്. പുതിയ വൈറസ് ബാധയെ ഏറെ ആശങ്കയോടെയാണ് ചൈന നോക്കിക്കാണുന്നത്.

ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചത്ത കുരങ്ങുകളില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം പിടിപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ലാതെ മരണപ്പെട്ട രണ്ട് കുരങ്ങന്മാരുടെ പോസ്റ്റ്‌മോര്‍ട്ടം ഇദ്ദേഹം നടത്തിയിരുന്നു. ഇതിന് ശേഷം ഡോക്ടര്‍ക്ക് തലകറക്കവും, ശര്‍ദ്ദിയും അനുഭവപ്പെടുകയും പിന്നീട് പനി ബാധിക്കുകയുമായിരുന്നു. മികച്ച ചികിത്സക്ക് ഡോക്ടറെ വിധേയമാക്കിയെങ്കിലും മരണപ്പെടുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അദ്യമായാണ് മനുഷ്യരില്‍ ബി.വി വൈറസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. രോഗിയുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടിക തയാറാക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാവരുടെയും ഫലം നെഗറ്റീവാണ്. അതിനാല്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യവിദഗ്ദര്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
International

അമേരിക്കയുടെ പേടിസ്വപ്നമായിരുന്ന 'ഡേറ്റിംഗ് ഗെയിം കില്ലർ' മരണപ്പെട്ടു

More
More
Web Desk 2 days ago
International

ടോക്യോ ഒളിമ്പിക്സ് മെഡലുകള്‍ പിറന്നത് വലിച്ചെറിയപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന്

More
More
Web Desk 2 days ago
International

ടോക്കിയോ ഒളിംപിക്സ്; ഇന്ത്യയുടെ മീരഭായ് ചാനുവിന് വെള്ളി

More
More
Web Desk 3 days ago
International

പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം

More
More
International

പാക്കിസ്ഥാനില്‍ ചേരണോ സ്വതന്ത്ര രാഷ്ട്രമാവണോ എന്ന് കശ്മീരികള്‍ തീരുമാനിക്കണമെന്ന് ഇമ്രാന്‍ ഖാന്‍

More
More
Web Desk 3 days ago
International

ഒളിംപിക്സ്; ആദ്യ സ്വര്‍ണം ചൈനക്ക്

More
More