ഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തില്‍ വാക്സിന് സ്വീകരിക്കുന്നവരെല്ലാം ബാലുബലികളായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് സമ്മേളനത്തിനുമുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ' വാക്സിന് സ്വീകരിക്കുന്നത് ബാഹു(കൈകള്‍)വിലാണ്. വാക്സിന് സ്വീകരിക്കുന്നവര്‍ ബാഹുബലികളായി മാറുന്നു. കൊവിഡ് വാക്സിനെടുത്ത് 40 കോടി ജനങ്ങള്‍ ബാഹുബലികളായി. മഹാമാരി ലോകം മുഴുവന്‍ കീഴടക്കിയിരിക്കുകയാണ്. അതിനാല്‍ കൊവിഡിനെക്കുറിച്ച് പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണം' നരേന്ദ്രമോദി പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ 38,164 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 499 പേര്‍ക്ക് ജീവന് നഷ്ടമായി. കേരളമാണ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍. 13,956 പേര്‍ക്കാണ് സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 9000 കേസുകളും ആന്ധ്രപ്രദേശില്‍ 2,974 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഒഡീഷ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് 79.9 ശതമാനം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ 36.57 ശതമാനവും കേരളത്തില്‍ നിന്നാണ്.