ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍

ക്രിക്കറ്റ് താരം ശ്രീശാന്തിനെ നായകനാക്കി ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ നായികയായി സണ്ണി ലിയോണ്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പട്ടാ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെയാണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുകയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ഇന്‍വെസ്റ്റിഗേറ്റീവ് പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ സിബിഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് എത്തുന്നത്. ശ്രീശാന്തിന്റെ കഥാപാത്രത്തിന്റെ അന്വേഷണം ചെന്നൈയിലെ ഒരു സ്ത്രീയിലാണ് എത്തിനില്‍ക്കുന്നത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശക്തയായ ഒരു സ്ത്രീ തന്നെ വേണം അതുകൊണ്ടാണ് സണ്ണി ലിയോണിനെ തെരഞ്ഞെടുത്തതെന്ന് സംവിധായകന്‍ ആര്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുജറാത്തി നടന്‍ ബിമല്‍ ത്രിവേദിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരപ് ഗുപ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് പീറ്റേഴ്സാണ് സംഗീതമൊരുക്കുന്നത്. ഡാൻസ് മാസ്റ്റർ ശ്രീധർ ആണ് കൊറിയോഗ്രാഫർ. പ്രകാശ് കുട്ടിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം. 

നേരത്തെ മലയാളത്തിലും, ഹിന്ദിയിലും, കന്നടയിലും ശ്രീശാന്ത്  അഭിനയിച്ചിട്ടുണ്ട്. 2017-ൽ സുരേഷ് ​ഗോവിന്ദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ടീം 5 ആയിരുന്നു ശ്രീശാന്ത് അഭിനയിച്ച മലയാള സിനിമ.

Contact the author

Web Desk

Recent Posts

Movies

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ വിശാലിന് പരിക്ക്

More
More
Web Desk 5 days ago
Movies

നയന്‍താരയുടെ നെട്രിക്കണ്‍ റിലീസ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ

More
More
Film Desk 1 week ago
Movies

'മാലിക് ഒട്ടും സത്യസന്ധമല്ലാത്ത സിനിമ' - എന്‍. എസ്. മാധവന്‍

More
More
Movies

സൂര്യ- വെട്രിമാരന്‍ ചിത്രം വാടിവാസലിന്റെ ടൈറ്റില്‍ പുറത്തിറക്കി

More
More
Web Desk 1 week ago
Movies

അകത്തളങ്ങളിലെ അസമത്വങ്ങൾ തുറന്നുകാട്ടി 'ഡൊമസ്റ്റിക് ഡയലോഗ്‌സ്'

More
More
Web Desk 1 week ago
Movies

തെലുങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമാ ഷൂട്ടിംഗ് അവിടെ നടക്കട്ടെ - മന്ത്രി സജി ചെറിയാന്‍

More
More