ടി. പി. ചന്ദ്രശേഖരന്റെ മകന് വധഭീഷണി; 'തല പൂങ്കുല പോലെ നടുറോഡിൽ ചിതറിക്കും'

കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി. പി. ചന്ദ്രശേഖരന്റെയും കെ. കെ. രമ എംഎല്‍എയുടെയും മകന് വധഭീഷണി. എംഎല്‍എയുടെ ഓഫീസ് വിലാസത്തിലെത്തിയ കത്തിലാണ് ഭീഷണി. ചാനല്‍ ചര്‍ച്ചയില്‍ എ. എന്‍. ഷംസീറിനെതിരെ ഒരു ആര്‍എംപിക്കാരനും സംസാരിക്കരുത് എന്നാണ് കത്തിലെ പ്രധാന പരാമര്‍ശം. ആര്‍എംപി നേതാവ് എന്‍. വേണുവിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. 

ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്ന് എൻ. വേണു കോഴിക്കോട് റൂറൽ എസ്.പിക്ക് പരാതി നൽകി. റെഡ് ആർമി കണ്ണൂർ/ പിജെ ബോയ്സ് എന്ന പേരിലാണ് കത്ത്. ടി. പി. ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയാണ് ഞങ്ങൾ കൊന്നത്. അതുപോലെ വേണുവിനെ നൂറ് വെട്ട് വെട്ടി തീർക്കും. കെ. കെ.  രമയ്ക്ക് സ്വന്തം മകനെ അധികം വളർത്താനാകില്ല. മകന്റെ തല പൂങ്കുല പോലെ നടുറോഡിൽ ചിതറിക്കുമെന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജയരാജേട്ടേനും ഷംസീറും അറിഞ്ഞ് തന്നെയാണ് തങ്ങൾ ചന്ദ്രശേഖരന്റെ കൊട്ടേഷൻ ഏറ്റെടുത്തതെന്നും കത്തിൽ പറയുന്നതായി വേണുവിന്റെ പരാതിയിൽ വ്യക്തമാക്കുന്നു. മുൻ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ജയരാജനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാർട്ടിക്ക് തരേണ്ടെന്നും അത് കോഴിക്കോട് ജില്ലയിലെ ചെമ്മരത്തൂരിലുള്ള ശ്രീജേഷും സംഘവുമാണ് ചെയ്തതതെന്നും കത്തിൽ പറയുന്നു.

2012-ല്‍ ടി. പി. കൊല്ലപ്പെടുന്നതിന് മുന്‍പും സമാനമായ ഭീഷണികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ടി. പി. കൊല്ലപ്പെടതിന് ശേഷവും കെ. കെ. രമയും കുടുംബവും ഭീഷണി നേരിട്ടിരുന്നു എങ്കിലും ഇതാദ്യമായാണ് അഭിനന്ദിനെതിരെ ഒരു ഭീഷണി ലഭിക്കുന്നത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

More
More
Web Desk 17 hours ago
Keralam

നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

More
More
Web Desk 18 hours ago
Keralam

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂര്‍; രാഹുലുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 20 hours ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

More
More
Web Desk 21 hours ago
Keralam

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് നടന്‍

More
More
Web Desk 1 day ago
Keralam

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ ജിതേഷ് ജിത്തു വാഹനാപകടത്തില്‍ മരിച്ചു

More
More