മോശം ഭരണാധികാരികളെ തെരഞ്ഞെടുത്ത് നല്ല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാനാവില്ല- കെ. സുധാകരന്‍

തിരുവനന്തപുരം: കൊവിഡ് കാലത്തും ഇന്ധനവില വര്‍ധിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന ഓരോ നിമിഷവും ഇന്ത്യയിലെ ജനങ്ങള്‍ നല്‍കേണ്ട വില വലുതാണ്. നിങ്ങള്‍ മോശം ഭരണാധികാരികളെ തെരഞ്ഞെടുത്താല്‍ അവരില്‍ നിന്ന് നല്ല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. പക്ഷേ മോശം ഭരണാധികാരികളുടെ കാലത്ത് സധൈര്യം പ്രതികരിക്കാനും സമരം ചെയ്യാനും ധൈര്യം കാണിച്ചവരോട് മാത്രമേ കാലം നീതി പുലര്‍ത്തുകയുളളുവെന്ന് കെ. സുധാകരന്‍ പറഞ്ഞു. കൊവിഡ് കാലത്തെ ഈ കൊളളക്കെതിരെ സമരസജ്ജരാവുക എന്നതാണ് ഇന്നിന്റെ ഇന്ത്യ ആവശ്യപ്പെടുന്ന ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ. സുധാകരന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ബിജെപി സർക്കാർ അധികാരത്തിൽ ഇരിക്കുന്ന ഓരോ നിമിഷത്തിനും ഇന്ത്യയിലെ ജനങ്ങൾ നൽകേണ്ടി വരുന്ന വില വലുതാണ്. ലോക്സഭയിൽ ഇന്ധന നികുതിയുടെ പ്രശ്നം നിരവധി തവണ ഉന്നയിച്ചതാണ്. ഏറ്റവുമൊടുവിൽ ഇന്ധന നികുതിയെ പറ്റി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യത്തിന് നൽകിയ മറുപടി ഞെട്ടിക്കുന്നതാണ്.
2015-ൽ 18.64 രൂപയും 12.62 രൂപയുമായിരുന്നു കേന്ദ്ര സർക്കാർ മാത്രം സെസ് ഉൾപ്പടെ പെട്രോളിനും ഡീസലിനും വാങ്ങുന്ന നികുതി. ഇന്നത് പെട്രോളിന് 34.10 രൂപയും ഡീസലിന് 34.20 രൂപയുമാണ്. ഇതിനുപുറമെ സംസ്ഥാന സർക്കാരും നികുതി ചുമത്തി ഈ കൊള്ളയിൽ കൂട്ടുക്കച്ചവടം നടത്തുകയാണ്.
നിങ്ങൾക്ക് മോശം ഭരണാധികാരികളെ തിരഞ്ഞെടുത്ത് നല്ല തീരുമാനങ്ങൾ പ്രതീക്ഷിക്കാനാവില്ല. പക്ഷെ മോശം ഭരണാധികാരികളുടെ കാലത്ത് സധൈര്യം പ്രതികരിക്കാനും സമരം ചെയ്യാനും ധൈര്യം കാണിച്ചവരോട് മാത്രമേ കാലം നീതി പുലർത്തുകയുള്ളു.
കൊവിഡ് പോലെ ഒരു മഹാമാരി നമ്മെ ചുറ്റിവരിഞ്ഞ് നിൽക്കുന്ന കാലത്ത്, ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട്, തൊഴിലും ശമ്പളവുമില്ലാതെ പട്ടിണി കിടക്കുന്ന കാലത്ത്, ഇന്ധന നികുതി വർധിപ്പിക്കില്ല എന്ന് ജനങ്ങളോട് പറയാൻ ധർമ്മികമായും രാഷ്ട്രീയപരമായും മനുഷ്യത്വപരമായും കടമയുള്ള സർക്കാരുകൾ സാധാരണക്കാരന്റെ പോക്കറ്റിൽ നിന്ന് പണം തട്ടിയെടുക്കുന്ന ഷൈലോക്കുമാരാകുന്നത് ലജ്ജാകരവും പ്രതിഷേധാർഹവുമാണ്. ഇതിനെതിരെ സമര സജ്ജരാകുക എന്നതാണ് ഇന്നിന്റെ ഇന്ത്യ ആവശ്യപ്പെടുന്ന ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 11 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 11 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 14 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 14 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More