പഞ്ചാബിൽ നവജ്യോത് സിം​ഗ് സിദ്ദുവിനെതിരെ കരിങ്കൊടി പ്രതിഷേധം

പഞ്ചാബ് കോൺ​ഗ്രസ് അധ്യക്ഷൻ നവജ്യോത് സിം​ഗ് സിദ്ദുവിനെതിരെ  കർഷകരുടെ  പ്രതിഷേധം. ലുധിയനയിലെ നവൻഷഹറിൽ വെച്ചാണ് സിദ്ദുവിനെതിരെ കർഷകർ പ്രതിഷേധിച്ചത്. കർഷകർ സിദ്ദുവിന് നേരെ കരിങ്കൊടി കാണിച്ചു. കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെയാണ് സിദ്ദുവിനു നേരെ കർഷകർ തിരിഞ്ഞത്. സിദ്ദുവുമായി സംസാരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം പൊലീസ് അനുവദിച്ചില്ല. പ്രദേശത്ത് കോൺ​ഗ്രസ് പ്രവർത്തകരും തടിച്ചുകൂടിയത് അൽപനേരം സംഘർഷത്തിന് ഇടയാക്കി. പൊലീസ് ഇടപെട്ട് കർഷകരെ പിന്തിരിപ്പിച്ചു. സംഭവത്തോട് സിദ്ദു ഇതുവരെ പ്രതികരിച്ചിട്ടില്ല. 

പഞ്ചാബ് പിസിസി അധ്യക്ഷനായി 2 ദിവസം മുമ്പാണ്  കോണ്‍ഗ്രസ് ഹൈക്കമാൻഡ് സിദ്ദുവിനെ നിശ്ചയിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ  എതിർപ്പ് വകവെക്കാതെയാണ് ഹൈക്കമാന്റ് സിദ്ദുവിന് അനുകൂലമായി തീരുമാനം എടുത്തത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാൽ നിയമനം വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. സംഗത് സിംഗ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിംഗ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിംഗ് നഗ്ര എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്.

പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന് വലിയ തലവേദനായിരുന്നു. എന്നാല്‍ അമരീന്ദര്‍ സിംഗ്- സിദ്ദു പോര് അവസാനിക്കുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് ചുമതലയുളള ഹരീഷ് റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നിയമിച്ചത്. 

Contact the author

Political Desk

Recent Posts

National Desk 23 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More