മോദി സര്‍ക്കാരിന്റെ ഫോണ്‍ ചോര്‍ത്തല്‍ രാജ്യത്തിന് അപമാനമെന്ന് സിപിഎം

ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പെഗാസസ് ഉപയോഗിക്കുന്നത് എന്തിനാണെന്ന് ഇപ്പോള്‍ വ്യക്തമായി. മോദി സര്‍ക്കാര്‍ പൗരാവകാശത്തെ വെല്ലുവിളിക്കുകയാണ്. സര്‍ക്കാരിന്റെ ഈ നടപടി രാജ്യത്തിനുതന്നെ അപമാനകരമാണ് എന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റില്‍ പെഗാസസ് വിഷയത്തില്‍ മറുപടി പറയാന്‍ മോദി സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നുണ്ടെന്ന് 2019-ല്‍ ഇടതുപക്ഷം പാര്‍ലമെന്റില്‍ ആരോപണമുന്നയിച്ചിരുന്നു. അന്ന് പെഗാസസിനെ പരസ്യമായി തളളിപ്പറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമാത്രമേ എന്‍ എസ് ഒ കമ്പനിയുടെ ചാര സോഫ്‌റ്വേറകള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുളളു. അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടന്നതായാണ് കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നത്. എങ്കില്‍ എന്ത് ഗൂഢാലോചനയാണ് നടന്നതെന്നുകൂടി കേന്ദ്രം വെളിപ്പെടുത്തണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ദി വയര്‍' ആണ് ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത വെളിപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയെയും രാഷ്ട്രിയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനേയും കൂടാതെ മമതാ ബാനര്‍ജിയുടെ സഹോദരീപുത്രന്‍ അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ളാദ് പട്ടേല്‍ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങളും പെഗാസസ് ചോര്‍ത്തിയിട്ടുണ്ട്.  പെഗാസസ് ചോര്‍ത്തിയ 300 നമ്പറുകളില്‍ മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കളും, രണ്ട് കേന്ദ്രമന്ത്രിമാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യവസായികളും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാവുന്നത്. 2019-ലെ തെരഞ്ഞെടുപ്പിനുമുന്നോടിയായി 2018-19 വര്‍ഷത്തിലാണ് പട്ടികയിലുളള മിക്കവരുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതെന്നാണ് വയറിന്‍റെ വെളിപ്പെടുത്തല്‍. 
Contact the author

Web Desk

Recent Posts

National Desk 19 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 20 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 21 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More