എ. ആര്‍. റഹ്മാനെ അറിയില്ല, ഭാരത്‌ രത്ന കാലിലെ നഖത്തിന് തുല്യം; വീണ്ടും വിവാദ പരാമര്‍ശവുമായി നന്ദമൂരി ബാലകൃഷ്ണ

ഹൈദരാബാദ്: അഭിനേതാവെന്നതിനേക്കാള്‍ വിവാദ പരാമര്‍ശങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും സുപരിചിതനാണ് തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ. ഇപ്പോള്‍ ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌നയ്‌ക്കെതിരെയും എ. ആര്‍. റഹ്മാനെതിരെയും നടന്‍ നടത്തിയ പരാമര്‍ശങ്ങളും വിവാദത്തിലായിരിക്കുകയാണ്. ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദമൂരി ബാലകൃഷ്ണയുടെ വിവാദ പരാമര്‍ശങ്ങള്‍.

'എ. ആര്‍. റഹ്മാന്‍ എന്നൊരാള്‍ ഓസ്‌കാര്‍ വാങ്ങിയതായി കേട്ടു. റഹ്മാന്‍ ആരാണെന്നുപോലും തനിക്കറിയില്ല. ഭാരത് രത്‌ന പുരസ്‌കാരമെല്ലാം തന്റെ അച്ഛന്‍ എന്‍ ടി ആറിന്റെ കാലിലെ നഖത്തിനുതുല്യമാണ്. തെലുങ്ക് സിനിമാ മേഖലയ്ക്ക് തന്റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല മറ്റൊന്നും' എന്നായിരുന്നു നന്ദമൂരി ബാലകൃഷ്ണ അഭിമുഖത്തില്‍ പറഞ്ഞത്.

ബാലകൃഷ്ണ സ്വയം ഹോളിവുഡ് സംവിധായകന്‍ ജയിംസ് കാമറൂണിനോടും ഉപമിക്കുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് വേഗം തീര്‍ക്കാനാണ് താന്‍ ശ്രമിക്കുക. ജയിംസ് കാമറൂണിനെപ്പോലെ വര്‍ഷങ്ങള്‍ വലിച്ചുനീട്ടില്ല. കുറച്ച് സമയത്തിനുളളില്‍ കൂടുതല്‍ ഹിറ്റ് സിനിമകള്‍ ഉണ്ടാക്കുക എന്നതാണ് തന്റെ വര്‍ക്കിംഗ് സ്‌റ്റൈല്‍ എന്നും നന്ദമൂരി ബാലകൃഷ്ണ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Viral Post

മിയ ഖലീഫ വിവാഹമോചിതയാകുന്നു

More
More
Viral Post

'അച്ഛനോട് സെക്സിനെകുറിച്ച് സംസാരിച്ചാല്‍ എന്താണ് കുഴപ്പം?': അനുരാഗ് കശ്യപിന്റെ മകള്‍

More
More
Web Desk 1 week ago
Viral Post

തോമസ് ബീറ്റി ;ലോകത്തിലാദ്യമായി പ്രസവിച്ച പുരുഷന്‍

More
More
Web Desk 2 weeks ago
Viral Post

ജംബോളിനയുടെ ഏകാന്തത അവസാനിച്ചു; ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട കരടി പുതുജീവിത്തിലേക്ക്

More
More
Web Desk 1 month ago
Viral Post

വെളളത്തെപ്പേടിച്ച് 67 വര്‍ഷമായി കുളിക്കാത്ത ഒരാള്‍

More
More
Web Desk 1 month ago
Viral Post

'ബോഡ്‌സ്വാന ഡയമണ്ട്' : ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം

More
More