സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട ചരിത്രാധ്യാപകൻ അറസ്റ്റിൽ

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയ ചരിത്രാധ്യാപകൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ എസ്‌ആർ‌കെ കോളേജിലെ ചരിത്ര വിഭാഗം മേധാവി പ്രൊഫസർ ഷഹരിയാർ അലിയാണ് അറസ്റ്റിലായത്. ഫിറോസാബാദിലെ അഡീഷണൽ സെഷൻസ്  കോടതിയിൽ കീഴടങ്ങുകയായിരുന്നു ഇയാൾ. തുടർന്ന് പ്രതിയെ കോടതി റിമാന്റ് ചെയ്തു.  ഇടക്കാല ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഷെഹരിയാർ അലിയെ റിമാന്റ് ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വനിതാ-ശിശു വികസന മന്ത്രിയായ സ്മൃതി ഇറാനിയെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട ഷഹിയാർ അലിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.  പരാതിയെ തുടർന്ന് കോളേജിൽ നിന്ന് ഇയാളെ സസ്പെന്റ് ചെയ്തിരുന്നു. ഷെഹരിയാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഷെഹരിയാറിന് അനുകൂലമായി വിധി ഉണ്ടായില്ല. അറസ്റ്റ് തടയണമെന്ന ഹർജിയും കോടതി തള്ളി. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന ഷെഹരിയാർ അലിയുടെ വാദം കോടതി മുഖവിലക്കെടുത്തില്ല. ഇത് സംബന്ധിച്ച് തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ ഇയാൾക്കായില്ല. തുടർന്നാണ് ഷെഹരിയാൽ അലി ഫിറോസാബാദ് കോടതിയിൽ കീഴടങ്ങിയത്. 

Contact the author

Web Desk

Recent Posts

National Desk 4 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റ്: എഎപി ഇന്ന് മോദിയുടെ വസതി വളയും

More
More