ചലചിത്ര താരം കെ. ടി. എസ്. പടന്നയില്‍ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്രതാരം കെ.ടി.എസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. നാടകത്തില്‍ നിന്നുമാണ് കെ.ടി.എസ് സിനിമാമേഖലയിലെത്തിയത്. ഹാസ്യവേഷങ്ങളിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന നടനാണ് കെ.ടി.എസ് പടന്നയില്‍ എന്ന കൊച്ചുപറമ്പില്‍ തായ് സുബ്രമണ്യന്‍ പടന്നയില്‍.

പടന്നയില്‍ എഴുതി സംവിധാനം ചെയ്ത വിവാഹദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് കലാലോകത്തേക്കെത്തുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്മാരെ സൂക്ഷിക്കുക, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, സ്വപ്‌നലോകത്തെ ബാല ഭാസ്‌കരന്‍, കഥാനായകന്‍, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ അഭിനയിച്ചു. സന്മനസുളളവര്‍ക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.


Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

പാലാ അതിരൂപത സ്വല്പം വകതിരിവ് കാണിക്കണമെന്ന് ജിയോ ബേബി

More
More
Web Desk 21 hours ago
Keralam

'കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത് ശരിയല്ലെന്ന് 'പച്ചരി'ഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും': എന്‍. എസ്. മാധവന്‍

More
More
Web Desk 1 day ago
Keralam

ജി. സുധാകരൻ കാലുവാരി; തെളിവുകൾ നിരത്തി എച്ച്. സലാം

More
More
Web Desk 1 day ago
Keralam

നായയെ കെട്ടിവലിച്ച സംഭവം; യുവാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

കൊടകര കുഴല്‍പ്പണ കേസ് അടിയന്തര പ്രമേയവുമായി പ്രതിപക്ഷം സഭയില്‍

More
More
Web Desk 1 day ago
Keralam

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രധാന പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

More
More