കൊവിഡ് ബാധിച്ച് മരിക്കുമെന്ന് ഭയന്ന് ഒന്നരവർഷമായി കൂടാരത്തിൽ ഒളിച്ചു താമസിച്ച കുടുംബത്തെ കണ്ടെത്തി

കൊവിഡിനെ ഭയന്ന് ഒന്നരവർഷമായി കൂടാരത്തിൽ ഒളിച്ചു താമസിച്ച കുടുംബത്തെ പൊലീസ് രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കടാലി ​ഗ്രാമത്തിലെ ഒരു കുടുംബത്തിലെ 3 പേരാണ് കൊവിഡിനെ ഭയന്ന് പുറം ലോകവുമായുള്ള ബന്ധം ഉപേക്ഷിച്ച് കൂടാരത്തിൽ താമസമാക്കിയത്. 

രുത്തമ്മ( 50), കാന്തിമണി (32), റാണി (30) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരുടെ അയൽവാസി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തങ്ങളും കൊവിഡ് ബാധിച്ച് മരിക്കുമെന്ന ഭയമാണ് ഇവരെ ഇത്തരത്തിൽ ജീവിക്കാൻ പ്രേരിപ്പിച്ചത്. സർക്കാർ പദ്ധതി പ്രകാരം വീട് ലഭിച്ച കാര്യം ഇവരെ അറിയിക്കാൻ എത്തിയ ​സന്നദ്ധ പ്രവർത്തകനാണ് കുടുംബത്തിന്റെ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. തുടർന്ന് ഗ്രാമ ​പഞ്ചായത്ത് പ്രസിഡന്റും പൊലീസും സ്ഥലത്തെത്തി സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ 3 പേരെയും ആശുപത്രിയിലേക്ക് മാറ്റി.

ചുട്ടുഗല്ല ബെന്നി എന്നയാളുടെ ഭാര്യയും രണ്ട് മക്കളുമാണ് ഇതെന്ന് കടാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചോപ്പല ഗുരുനാഥ്  പറഞ്ഞു. കൂടാരത്തിനുള്ളിൽ ഇവരുടെ ആരോ​ഗ്യ നില തീർത്തും മോശമായിരുന്നു. ഭക്ഷണമോ വെള്ളമോ  ലഭിച്ചിരുന്നില്ല. താടിയും മുടിയും വളർന്ന് പ്രാകൃത രൂപത്തിലായിരുന്നു കഴിഞ്ഞിരുന്നത്. നേരത്തെ സന്നദ്ധ പ്രവർത്തകരും ആശാ വർക്കർമാരും ഇവർ താമസിക്കുന്ന പ്രദേശത്ത് എത്തിയിരുന്നു. എന്നാൽ ആൾ താമസമില്ലെന്ന് കരുതി മടങ്ങുകയായിരുന്നു. ഇവരുടെ ബന്ധുക്കൾ ഈ കുടുംബത്തിന്റെ വിവരം അറിയിച്ചിരുന്നതായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഏതാനും ദിവസം കൂടി ഇത്തരത്തിൽ കഴിഞ്ഞിരുന്നെങ്കിൽ  മൂന്ന് പേരുടെയും ജീവൻ അപകടത്തിലാകുമായിരുന്നെന്നും ചോപ്പല ഗുരുനാഥ് അഭിപ്രായപ്പെട്ടു. 

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഭഗത് സിംഗിന്റെ പുസ്തകം കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് കോടതി; ഗോത്രവിഭാഗക്കാര്‍ക്കെതിരായ യു എ പി എ റദ്ദാക്കി

More
More
Web Desk 23 hours ago
National

വാക്സിന്‍ 100 കോടി : ബിജെപിയുടെ ആഘോഷം എന്തിനെന്ന് മനസിലാകുന്നില്ലെന്ന് സിദ്ധരാമയ്യ

More
More
National Desk 1 day ago
National

നടന്‍ വിവേകിന്‍റെ മരണകാരണം കൊവിഡ് വാക്സിനല്ല; അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു

More
More
National Desk 1 day ago
National

നിങ്ങള്‍ ജീവിക്കുന്നത് ചാണക റിപബ്ലിക്കലാണ് ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ മഹുവ മൊയ്ത്ര

More
More
National Desk 1 day ago
National

മതപരിവര്‍ത്തനം നടത്തുന്നവരുടെ തലയറുക്കണമെന്ന് സംഘപരിവാര്‍ നേതാവ്

More
More
National Desk 1 day ago
National

'മോദിയുടെ കാര്‍ഷിക നിയമങ്ങളുടെ ശില്‍പ്പി അമരീന്ദര്‍ സിംഗ്'- സിദ്ദു

More
More