സിനിമാ ചിത്രീകരണത്തിനിടെ തമിഴ് നടന് വിശാലിന് പരിക്കേറ്റു. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം ചെയ്യുന്ന നടന് ബാബുരാജ് വിശാലിനെ എടുത്ത് എറിയുന്ന സീനായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. റോപ്പില്‍ കെട്ടി മേലേക്ക് ഉയര്‍ന്ന വിശാലിന്റെ തോള്‍ഭാഗം ഭിത്തിയില്‍ ചെന്നിടിക്കുകയായിരുന്നു. തോളെല്ലിനാണ് വിശാലിന് പരിക്കേറ്റിട്ടുളളത്.
സെറ്റില്‍ ഫിസിയോ തെറാപ്പിസ്റ്റുണ്ടായിരുന്നതിനാല് ഉടന്‍ തന്നെ ചികിത്സ നല്‍കാനായി. രണ്ട് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുളളത്. നവാഗതനായ തു. പാ. ശരവണന് സംവിധാനം ചെയ്യുന്ന ചിത്രം ഹൈദരാബാദിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിന് നിലവില്‍ പേരിട്ടിട്ടില്ല. ജൂലൈ അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.