കാത്തിരിപ്പിനൊടുവില്‍ ടോക്യോ ഒളിമ്പിക്സിന് ഇന്ന് തുടക്കം കുറിക്കും

ടോക്യോ: കാത്തിരിപ്പിനൊടുവില്‍ ടോക്യോ ഒളിമ്പിക്സ് ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 നാണ് ഉദ്ഘാടന ചടങ്ങ്. നാളെ മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. കൊവിഡ്‌ രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് മത്സരങ്ങള്‍ നടത്തുക.  

രാഷ്ട്രത്തലവന്മാര്‍, പ്രതിനിധികള്‍, സ്പോണ്‍സര്‍മാര്‍, ഒളിമ്പിക് കമ്മിറ്റി അംഗങ്ങള്‍ എന്നിങ്ങനെ ആയിരത്തില്‍ താഴെ അംഗങ്ങള്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൊവിഡ്  ഭീഷണി വർദ്ധിച്ചുകൊണ്ടിരിക്കുകയും ഒളിമ്പിക് വില്ലേജിൽ കേസുകൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കാണികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒളിമ്പികിസിന്‍റെ പതിവ് ചടങ്ങള്‍ക്കൊപ്പം ജപ്പാന്‍റെ സാംസ്‌കാരിക തനിമ പ്രകടമാക്കുന്നതായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍. 4 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരിക്കും ഉദ്ഘാടന ചടങ്ങിന്. ഗ്രീക്ക് ടീമില്‍ തുടങ്ങി ആതിഥേയരായ ജപ്പാന്‍റെ സംഘത്തില്‍ എത്തുന്ന മാര്‍ച്ച് പാസ്റ്റില്‍ ഇരുപത്തൊന്നാമതായാണ് ഇന്ത്യ എത്തുക. 

Contact the author

Web Desk

Recent Posts

International

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഗ്രീസ്; കുഞ്ഞുങ്ങളെ ദത്തെടുക്കാനും അനുമതി

More
More
International

ഗസയിലെ കൂട്ടക്കൊല ന്യായീകരിക്കാനാവില്ല; ഇസ്രായേലിനെതിരെ വത്തിക്കാന്‍ മുഖപത്രം

More
More
International

അമേരിക്കയില്‍ റാലിക്കിടെ വെടിവയ്പ്പ്; ഒരു മരണം, 21 പേര്‍ക്ക് പരിക്കേറ്റു

More
More
International

ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ലോകത്തെ ഏറ്റവും മികച്ച മന്ത്രി

More
More
International

ചൊവ്വയെ മനുഷ്യരുടെ കോളനിയാക്കും, 10 ലക്ഷം പേരെ അയയ്ക്കുകയാണ് ലക്ഷ്യം- ഇലോൺ മസ്‌ക്

More
More
International

ഇസ്‌ലാമിക നിയമം ലംഘിച്ച് വിവാഹം; ഇമ്രാൻ ഖാനും ഭാര്യക്കും ഏഴു വർഷം തടവു ശിക്ഷ വിധിച്ച് പാക് കോടതി

More
More