പഞ്ചാബ് പിസിസി അധ്യക്ഷനായി സിദ്ദു ഇന്ന് ചുമതലയേല്‍ക്കും; അമരീന്ദര്‍ സിംഗ് ചടങ്ങില്‍ പങ്കെടുക്കും

പഞ്ചാബിലെ പിസിസി അദ്ധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു ഇന്ന് ചുമലയേല്‍ക്കും. ചടങ്ങില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പങ്കെടുക്കും. രണ്ട് നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്ത് വന്നതിന് ശേഷം ആദ്യമായാണ് ഇവര്‍ ഒരേ വേദി പങ്കിടുന്നത്. 

സിദ്ധുവിനൊടൊപ്പം വർക്കിംഗ് പ്രസിഡന്റുമാരായ കുൽജിത് സിംഗ് നാഗ്ര, സംഗത് സിംഗ് ഗിൽസിയൻ, സുഖ്‌വീന്ദർ സിംഗ് ഡാനി, പവൻ ഗോയൽ എന്നിവരും ചുമതലയേൽക്കും. സിദ്ധുവിന്‍റെ കത്തിനോടൊപ്പം 58 നിയമസഭാംഗങ്ങൾ ഒപ്പിട്ട വ്യക്തിഗത ക്ഷണത്തിനും ശേഷമാണ് മുഖ്യമന്ത്രി ക്ഷണം സ്വീകരിച്ചത്. നാല് ആം ആദ്മി വിമതർ ഉൾപ്പെടെ 81 എം‌എൽ‌എമാരുടെ പിന്തുണയാണ് ഭരണകക്ഷിക്കുള്ളത്. 117 അംഗ സഭയിൽ കോൺഗ്രസിന് ആകെ 77 എം‌എൽ‌എമാരാണുള്ളത്.

അമരീന്ദർ സിം​ഗിനോട് ചടങ്ങിൽ നിന്ന് വിട്ടു നിൽക്കരുതെന്ന് കോൺ​ഗ്രസ് ഹൈക്കമാന്റ് നിർദ്ദേശിച്ചിരുന്നു. സിദ്ദുവിനോട്‌ അമരീന്ദർ സിം​ഗ് എതിർപ്പ് തുടരുന്നതിൽ ഹൈക്കമാന്റ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പഞ്ചാബ് കോൺ​ഗ്രസിന്റെ ചുമതലയുള്ള  ഹരീഷ് റാവത്തും മുഖ്യമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുക്കും. നാളെ കോൺ​ഗ്രസ് ഭവനിൽ വെച്ചാണ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2017 ൽ കോൺ​ഗ്രസ് അധികാരത്തിൽ എത്തിയതു മുതലാണ് അമരീന്ദർ-സിദ്ദു പോര് ആരംഭിച്ചത്.  ഗുരു ഗ്രന്ഥ് സാഹിബ് അപകീർത്തിപ്പെടുത്തൽ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെച്ചൊല്ലിയാണ് കലഹം  ഏറ്റവും ഒടുവിൽ  രൂക്ഷമായത്.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More