ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ചെരിപ്പുകൊണ്ട് അടിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഗണേഷ് ഘോഗ്ര. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ജയ്പ്പൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നമ്മുടെ സ്വകാര്യ സംഭാഷണങ്ങളും ചിന്തകളും വരെ ചോര്‍ത്തുകയാണ്. ഇത്തരം നീച പ്രവൃത്തികളില്‍ ആര്‍ക്കാണ് ഇടപെടാന്‍ സാധിക്കുക. ഇത് മോദിക്കും അമിത്ഷായ്ക്കും മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. രണ്ടുപേരെയും ചെരിപ്പുകൊണ്ട് അടിച്ച് ഓടിക്കണം' ഘോഗ്ര പറഞ്ഞു. രാജസ്ഥാന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര ബിജെപിയുടെ പിന്പാണെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ ഗവര്‍ണര്‍ ബിജെപിയുടെ കൂടെ നില്ക്കുമ്പോള് കോണ്‍ഗ്രസ് സാധാരണക്കാരോടൊപ്പമാണ് നില്‍ക്കുന്നത്. പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങി എല്ലാ അവശ്യവസ്തുക്കള്‍ക്കും വില കൂടുകയാണെന്നും ബിജെപി ഇന്ത്യയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ഗണേഷ് ഘോഗ്ര പറഞ്ഞു. ഘോഗ്രയുടെ പരാമര്‍ശത്തിനെതിരെ രാജസ്ഥാന് ബിജെപി രംഗതെത്തി. കോണ്‍ഗ്രസില്‍ നിന്ന് ഘോഗ്രയെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.