മഹാരാഷ്ട്രയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി 36 മരണം

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി 36 പേര്‍ മരിച്ചു. കൊങ്കണ്‍ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. ഹെലിക്കോപ്പ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അതുകൊണ്ട് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരോട് വീടുകളുടെ മുകള്‍ ഭാഗത്തേക്ക് മാറി നില്‍ക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഇന്നലെ മൂന്നിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. രത്‌നഗിരി ജില്ലയിലെ ചിപ്ലൂണ്‍ പ്രദേശത്ത് 24 മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്തതിനെത്തുടര്‍ന്ന് ജലനിരപ്പ് 12 അടി വരെ ഉയര്‍ന്നു. വശിഷ്ടി നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് റോഡുകളും വീടുകളും വെളളത്തിനടിയിലായി. നഗരത്തില്‍ വൈദ്യുതി വിതരണം തകരാറിലായി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊങ്കന്‍ മേഖലയില്‍ മഴ തുടരുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

Contact the author

National Desk

Recent Posts

Web Desk 1 day ago
Weather

ഇടുക്കി ഡാം നാളെ തുറക്കും; 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

More
More
Web Desk 1 day ago
Weather

അതിതീവ്ര മഴ: ഡാമുകള്‍ തുറക്കുന്നത് വിദഗ്ദ സമിതി തീരുമാനിക്കും

More
More
Web Desk 1 day ago
Weather

കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ മാത്രം 223 വീടുകള്‍ തകര്‍ന്നു

More
More
Web Desk 1 day ago
Weather

ഇടിമിന്നല്‍ മഴ: വ്യാഴാഴ്ച വരെ ജാഗ്രതാ നിര്‍ദേശം

More
More
Web Desk 2 days ago
Weather

കേരളത്തില്‍ പ്രളയസാധ്യത മുന്നറിയിപ്പുമായി കേന്ദ്രം; ഡാമുകളില്‍ റെഡ് അലേര്‍ട്ട്

More
More
Web Desk 2 days ago
Weather

മഴക്കെടുതി: ഉരുള്‍പൊട്ടലില്‍ ഒരു കുടുംബം മുഴുവന്‍ ഒലിച്ചുപോയി

More
More