ഒളിംപിക്സ്; ആദ്യ സ്വര്‍ണം ചൈനക്ക്

ടോക്കിയോ: ഒളിംപിക്സിലെ ആദ്യ സ്വര്‍ണം ചൈനക്ക്. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ചൈനീസ് ഷൂട്ടർ യാങ് ക്വിയാനാണ് ആദ്യ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. 251.8 എന്ന ഒളിംപിക് റെക്കോര്‍ഡും യാങ് ക്വിയാന്‍ കരസ്ഥമാക്കി. വെള്ളി റഷ്യൻ ഷൂട്ടർ അനസ്താസിയ ഗലാഷിനയ്ക്കും വെങ്കല മെഡൽ സ്വിറ്റ്സർലൻഡിന്‍റെ നീന ക്രിസ്റ്റണും കരസ്ഥമാക്കി.

ഒളിംപിക്സ് മിക്സഡ് അമ്പെയ്ത്തിൽ ഇന്ത്യ ക്വാട്ടറില്‍ പ്രവേശിച്ചു. ദീപിക കുമാരി- പ്രവീണ്‍ ജാഥവ് സഖ്യമാണ് ക്വാട്ടറില്‍ എത്തിയത്. എന്നാല്‍ അതേസമയം 10 മീറ്റര്‍ എയർ റൈഫിളിൽ ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. ഒളിംപിക്സ് ഹോക്കി ടീമില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്ത്യ 3-2ന് ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു. വനിതാ ഹോക്കി ടീം വൈകിട്ട് 5.15 ന് ഹോളണ്ടിനെ നേരിടും. ഏഴ് വിഭാഗങ്ങളിലായി 11 ഫൈനലുകളാണ് ഇന്ന് നടക്കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാത്തിരിപ്പിനൊടുവില്‍ ടോക്യോ ഒളിമ്പിക്സ് വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ഇന്ന് മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. കൊവിഡ്‌ രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് മത്സരങ്ങള്‍ നടത്തുക. കൊവിഡ്  ഭീഷണി വർദ്ധിച്ചുകൊണ്ടിരിക്കുകയും ഒളിമ്പിക് വില്ലേജിൽ കേസുകൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കാണികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത്.


Contact the author

Web Desk

Recent Posts

International

ചീങ്കണ്ണിയെ വിവാഹംചെയ്ത് മെക്‌സിക്കന്‍ മേയര്‍

More
More
International

രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് സമിതിയുടെ റിപ്പോര്‍ട്ട്‌ തള്ളി ഇന്ത്യ

More
More
International

വാക്ക് പാലിച്ച് ബൈഡന്‍; അമേരിക്കയില്‍ ആദ്യമായി കറുത്തവംശജയായ വനിത സുപ്രീംകോടതി ജഡ്ജിയായി

More
More
International

ലൈംഗിക അതിക്രമം; ഗായകന് 30 വര്‍ഷം തടവ് ശിക്ഷ

More
More
International

ഒമാന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ യു കെയിലേക്ക് യാത്ര ചെയ്യാം

More
More
International

നേപ്പാളില്‍ പാനിപൂരി വില്‍പ്പന നിരോധിച്ചു

More
More